പെരുമഴയത്ത് വീടിനു മുന്നിൽ ജനപ്രവാഹം : ആരാധകരെ കാണാനെത്തി ദുൽഖറും മമ്മൂട്ടിയും : വീഡിയോ

മലയാളത്തിന്റെ പ്രിയപ്പെട്ട മെഗാസ്റ്റാർ മമ്മൂട്ടിയുടെ 72 ജന്മദിനാഘോഷ ആഘോഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ ആരാധകർ പൊടിപൊടിക്കുകയാണ്. എല്ലാ കൊല്ലത്തെയും പോലെ പതിവ് തെറ്റിക്കാതെ മമ്മൂട്ടി ആരാധകർ ഇത്തവണയും പിറന്നാൾ തലേന്ന് രാത്രി മമ്മൂട്ടിയുടെ വീടിനു മുന്നിൽ തടിച്ചുകൂടിയിരുന്നു. പെരുമഴയിലും തങ്ങളുടെ പ്രിയപ്പെട്ട നായകനെ ഒരു നോക്കു കാണുവാൻ ആയിരുന്നു ജനങ്ങൾ വീടിനു താഴെ തടിച്ചുകൂടിയതും. ഇത്തവണ മമ്മൂട്ടിക്കൊപ്പം ആരാധകരെ കാണാൻ ദുൽഖറും എത്തിയിരുന്നു. രണ്ടുപേരും പ്രേക്ഷകർക്ക് നേരെ കൈവീശി സന്തോഷം പ്രകടിപ്പിച്ചായിരുന്നു മടങ്ങിയത്.

മമ്മൂട്ടിയുടെ ഫാൻസ് പേജുകൾ വഴിയായിരുന്നു വീഡിയോ പുറത്തുവന്നത്. ചുരുങ്ങിയ സമയം കൊണ്ടാണ് വീഡിയോ പ്രേക്ഷകർ ഏറ്റെടുത്തത്. എല്ലാ കൊല്ലവും മമ്മൂട്ടി ആരാധകർ ഇതുപോലെ മമ്മൂട്ടിയുടെ വീടിനു മുന്നിൽ തടിച്ചു കൂടുന്നത് പതിവ് കാഴ്ചയാണ്. ആരാധകരെ കാണുകയും ഒപ്പം കേക്ക് പങ്കുവയ്ക്കുകയും ചെയ്താണ് മമ്മൂട്ടി മടങ്ങാറുള്ളത്. ഇത്തവണ മമ്മൂട്ടിക്കൊപ്പം ദുൽഖറും ആരാധകരെ കാണാൻ എത്തിയത് സന്തോഷം ഇരട്ടിയാക്കി.

മലയാള സിനിമയിലെ പ്രമുഖ താരങ്ങളെല്ലാം മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ ആശംസകൾ അറിയിച്ചുകൊണ്ട് രംഗത്ത് എത്തി. പിണറായി വിജയനും മോഹൻലാലും ഉൾപ്പെടെ രാഷ്ട്രീയ സാമൂഹിക കലാരംഗത്തെ പ്രമുഖരായിരുന്നു താരത്തിന് ആശംസകൾ നൽകിക്കൊണ്ട് രംഗത്ത് എത്തിയത്. പിറന്നാൾ ദിനത്തിൽ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രത്തിൻറെ പോസ്റ്ററും പങ്കുവെച്ചിട്ടുണ്ട്. ബ്രഹ്മയുഗം എന്നാണ് ചിത്രത്തിൻറെ പേര്.

The post പെരുമഴയത്ത് വീടിനു മുന്നിൽ ജനപ്രവാഹം : ആരാധകരെ കാണാനെത്തി ദുൽഖറും മമ്മൂട്ടിയും : വീഡിയോ appeared first on Viral Max Media.



from Mallu Articles https://ift.tt/07iDRby
via IFTTT
Previous Post Next Post