അച്ഛനേയും അമ്മയേയും കുറിച്ച് ഓർക്കണമെന്നാണ് ദിലീപേട്ടൻ അന്ന് പറഞ്ഞത്, അദേഹം പെരുമാറുന്നത് സഹോദരനെപ്പോലെയാണ്- മീര നന്ദൻ

മിനി സ്‌ക്രീനിൽ അവതാരകയായി എത്തിയ നടിയാണ് മീര നന്ദൻ. മീര ‘മുല്ല’ എന്ന ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനിൽ എത്തുകയായിരുന്നു. ഗായിക കൂടിയായാ മീര അഭിനയത്തിൽ നിന്നെല്ലാം വിട്ടു നിൽക്കുകയാണ്. നിലവിൽ ദുബായിൽ റേഡിയോ ജോക്കിയാണ് മീര. ഇപ്പോഴിതാ ദിലീപിനെ കുറിച്ച് മീര നന്ദൻ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്.

നടൻ ദീലീപ് അന്നും ഇന്നും തനിക്ക് സഹോദരനെ പോലെ ആണെന്ന് മീര നന്ദൻ പറയുന്നു. ദുബൈയിലേക്ക് താമസം മാറുമ്പോൾ അദ്ദേഹം ഒരു സഹോദരനെ പോലെ തന്നെ ഉപദേശിച്ചാണ് യാത്രയയച്ചതെന്നും മീര പറഞ്ഞു. എല്ലാവരും ദിലീപിനെതിരെ വിമർശനങ്ങളുമായി വന്ന സാഹചര്യത്തിലും മീര എന്തുകൊണ്ടാണ് ദിലീപിനൊപ്പം നിന്നതെന്ന ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു മീര നന്ദൻ.

‘എനിക്കറിയാവുന്ന ദിലീപേട്ടൻ എപ്പോഴും ഒരു സഹോദരനെ പോലെയാണ്. ഞാൻ ദുബായിലേക്ക് മാറുന്നു എന്ന് ദിലീപേട്ടനോട് ആദ്യം വിളിച്ച് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞത്, നീ എപ്പോഴും നിന്റെ അച്ഛനേയും അമ്മയേയും കുറിച്ച് ആലോചിക്കണം. നീ വേറൊരു സ്ഥലത്തേക്ക് മാറുകയാണെങ്കിലും ഒറ്റയ്ക്ക് ജീവിക്കുകയാണെങ്കിലും എപ്പോഴും അവരെ കുറിച്ച് ആലോചിക്കണം. അവർ നിനക്ക് വേണ്ടി ഇത്രയും നാൾ ചെയ്തത് എന്തൊക്കെയാണെന്നത് എപ്പോഴും ചിന്തിക്കണം’ മീര നന്ദൻ പറഞ്ഞു.

‘റേഡിയോയിൽ ഓഫർ ലഭിച്ച സമയത്ത് അച്ഛനും അമ്മയും സമ്മതിക്കുമോ എന്ന പേടി ആയിരുന്നു. എന്നാൽ അവർ സമ്മതിച്ചു. കരിയറിൽ എടുത്ത തീരുമാനങ്ങളിലൊന്നും പശ്ചാത്താപമില്ല. എല്ലാം വിട്ടെറിഞ്ഞിട്ട് ആർജെ ആയി ജീവിതം തുടങ്ങിയപ്പോൾ ഫിനാൻഷ്യൽ ക്രൈസിസ് ആയിരുന്നു തുടക്കത്തിൽ നേരിട്ടത്. ഓരോ ദിവസവും പുതിയ പുതിയ കാര്യങ്ങൾ ആയിരുന്നു പഠിച്ചത്.

കുക്കിങ് പോലും അറിയില്ലായിരുന്നു, ഉലുവയും പരിപ്പും തമ്മിലുള്ള വ്യത്യാസം പോലും എനിക്ക് അറിയില്ലായിരുന്നു. ഒറ്റക്ക് ജീവിക്കാൻ എല്ലാ പെൺകുട്ടികളും ആഗ്രഹിക്കുന്ന കാര്യമല്ല. ഒറ്റയ്ക്ക് ജീവിക്കുന്നതിൽ നിന്നും ഒരുപാട് ചലഞ്ചസ് നേരിടേണ്ടി വരും. ഒരുപാട് കാര്യങ്ങൾ പഠിക്കാനായി, ദൈവം സഹായിച്ച് എനിക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. ഒറ്റയ്ക്ക് ജീവിക്കുന്നതിൽ ഞാൻ ഹാപ്പിയാണ്.

The post അച്ഛനേയും അമ്മയേയും കുറിച്ച് ഓർക്കണമെന്നാണ് ദിലീപേട്ടൻ അന്ന് പറഞ്ഞത്, അദേഹം പെരുമാറുന്നത് സഹോദരനെപ്പോലെയാണ്- മീര നന്ദൻ appeared first on Mallu Talks.



from Mallu Articles https://ift.tt/RF23cCj
via IFTTT
Previous Post Next Post