ഇത് സുമിത്ര ചേച്ചിയുടെ മൂത്ത മരുമകൾ തന്നെയാണോ!!!മോഡേൺ ഔട്ട്ഫിറ്റിൽ ഗ്ലാമറസായി അശ്വതി

മോഡലിങ്ങിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നടിയാണ് അശ്വതി ആഷ്. ഗ്ലാമർ വേഷങ്ങളോട് പ്രത്യേകം താല്പര്യം ഉള്ള അശ്വതിയുടെ ഫോട്ടോഷൂട്ട് ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയെടുക്കുന്നത്.

അശ്വതി എന്ന് പറഞ്ഞാൽ മലയാളികൾക്ക് പെട്ടെന്ന് മനസ്സിലാകണമെന്നില്ല. കുടുംബവിളക്കിലെ അനന്യ എന്ന കഥാപാത്രത്തിലാണ് പ്രേക്ഷകർക്ക് കൂടുതൽ പരിചിതം. കുടുംബവിളക്കിൽ ആദരാമാധവ് നേരത്തെ അവതരിപ്പിച്ച ഡോക്ടർ അനന്യയുടെ വേഷമാണ് അശ്വതി ഇപ്പോൾ കൈകാര്യം ചെയ്യുന്നത്.മകൻ ജനിച്ചതോടുകൂടി ആതിര പരമ്പരയിൽ നിന്നും പിന്മാറി. അതിനുശേഷം ആയിരുന്നു അശ്വതി കുടുംബ വിളക്ക് ജോയിൻ ചെയ്തത്.

മോഡേൺ ലുക്കിലെ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയെടുക്കുന്നത്. കുടുംബ വിളക്കിലെ അനന്യ തന്നെയാണെന്ന് ഒട്ടും വിശ്വസിക്കാൻ തോന്നുന്നില്ല എന്നായിരുന്നു ആരാധകർ ചിത്രങ്ങൾ കമന്റുകൾ നൽകിയത്. ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രങ്ങൾക്ക് നിരവധി പേർ കമൻറ് നൽകിയത്. ആരാധകരും സെലിബ്രിറ്റികളും ചിത്രത്തിന് മികച്ച കമന്റുകളുമായി കമൻറ് ബോക്സിൽ എത്തിയിട്ടുണ്ട്.

മലയാളത്തിൽ മാത്രമല്ല തമിഴിലും താരം ഇപ്പോൾ സജീവമാണ്. കുടുംബ വിളക്കിന് ശേഷം താരത്തിന് നിരവധി ആരാധകരാണ് തമിഴ് സിനിമ സീരിയൽ ലോകത്തും ഉണ്ടായത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായതുകൊണ്ട് തന്നെ താരത്തിന്റെ ഓരോ വിശേഷങ്ങളും പ്രേക്ഷകർ അറിയാറുണ്ട്. ഇപ്പോൾ കുടുംബവിളക്കിൽ വളരെ വിരളമായി മാത്രമേ അശ്വതിയെ പ്രേക്ഷകർ കാണുന്നുള്ളൂ. തമിഴിൽ ഒരു സീരിയലിൽ നായിക റോൾ ചെയ്യുന്നതിന്റെ തിരക്കിലാണ് അശ്വതി. മോഡലിങിലൂടെ കരിയർ ആരംഭിച്ച താരം മനസ്സിനക്കരെ എന്ന പരമ്പരയിലൂടെയാണ് സജീവമായത്.അതിനുശേഷം ആണ് കുടുംബവിളക്ക് പോലുള്ള സീരിയലുകൾ ലഭിക്കാൻ തുടങ്ങിയത്. പത്മ എന്ന ചിത്രത്തിലും അശ്വതി അഭിനേയിച്ചിട്ടുണ്ട്.

The post ഇത് സുമിത്ര ചേച്ചിയുടെ മൂത്ത മരുമകൾ തന്നെയാണോ!!!മോഡേൺ ഔട്ട്ഫിറ്റിൽ ഗ്ലാമറസായി അശ്വതി appeared first on Viral Max Media.



from Mallu Articles https://ift.tt/xj7O2X8
via IFTTT
Previous Post Next Post