ദുബായിലെ ആദ്യ ഡിജിറ്റൽ ഗോൾഡൻ വിസ സ്വന്തമാക്കി നടി ഹണി റോസ്. ഡിജിറ്റൽ ബിസിനസ്സ് വാലെറ്റിലുള്ള യു.എസ്.ബി ചിപ്പിൽ അടങ്ങിയിട്ടുള്ള വിസയ്ക്ക് പത്ത് വർഷത്തെ കാലാവധിയുണ്ട്. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇ.സി.എച്ച് ഡിജിറ്റൽ ആസ്ഥാനത്തെത്തിയാണ് സി.ഇ ഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്ന് താരം വിസ സ്വീകരിച്ചത്.
പുതിയ ഡിജിറ്റൽ ബിസിനസ് വാലെറ്റിൽ ഗോൾഡൻ വിസക്ക് പുറമെ എമിറേറ്റ്‌സ് ഐ.ഡി ,താമസ വിസ, പാസ്‌പോർട്ട് ഉൾപ്പെടെയുള്ള ഡിജിറ്റൽ രേഖകൾ എല്ലാം ഒറ്റ ബിസിനെസ്സ് വാലെറ്റിൽ ലഭ്യമാകും. നേരത്തെ പാസ്സ്‌പോർട്ടിൽ പതിച്ചു നൽകിയിരുന്ന വിസ പതിപ്പ് പൂർണമായും നിർത്തലാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഡിജിറ്റൽ ബിസിനെസ്സ് വാലെറ്റ് പുറത്തിറക്കിയത്. ഇതുവരെ ഒട്ടേറെ മലയാള സിനിമാ താരങ്ങൾക്ക് യുഎഇ ഗോൾഡൻ വിസ ലഭിച്ചിട്ടുണ്ട്. ദുബായിലെ ഇ.സി.എച്ച് ഡിജിറ്റൽ മുഖേനയാണ് ഭൂരിഭാഗം ഇന്ത്യൻ താരങ്ങൾക്കും ഗോൾഡൻ വിസ ലഭിച്ചത്.
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഹണി റോസ്. ‘ബോയ് ഫ്രണ്ട്’ എന്ന മലയാള സിനിമയിലൂടെ വെള്ളിത്തിരയിൽ എത്തിയ ഹണിക്ക് ഇന്ന് നിരവധി ആരാധകരുണ്ട്. മലയാളത്തിന് പുറമെ ഇതര ഭാഷാ ചിത്രങ്ങളിലും ഹണി തൻറെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. സിനിമയ്ക്കും പുറമേ ഉദ്ഘാടന ചടങ്ങുകളിലും താരമായി മാറുകയാണ് ഹണി റോസ്. ഹണി റോസിൻറെ സോഷ്യൽ മീഡിയ ചിത്രങ്ങൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കാറ്.
അതേ സമയം ഹണി റോസിനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ എബ്രിഡ് ഷൈൻ അവതരിപ്പിക്കുന്ന ‘റേച്ചൽ’ എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന ഈ ചിത്രം ബാദുഷ പ്രൊഡക്ഷൻസ്, പെൻ ആന്റ് പേപ്പർ ക്രിയേഷൻസ് എന്നീ ബാനറിൽ ബാദുഷ എൻ എം, ഷിനോയ് മാത്യു, എബ്രിഡ് ഷൈൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്നു. ഹണി റോസിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് മൂലം ആദ്യ പോസ്റ്ററിലൂടെതന്നെ ഏറെ ജനശ്രദ്ധ ‘റേച്ചൽ’ പിടിച്ചുപറ്റിയിരുന്നു.
The post ഹണി റോസിന് 10 വർഷത്തെ ദുബായ് വിസ, ലഭിച്ചത് ആദ്യത്തെ ഡിജിറ്റൽ ഗോൾഡൻ വിസ appeared first on Mallu Talks.
from Mallu Articles https://ift.tt/AQbeE8L
via IFTTT