എൻറെ മാനസപുത്രി എന്ന ഹിറ്റ് പരമ്പരയിലെ ഗ്ലോറിയ എന്ന ഒരൊറ്റ കഥാപാത്രം മാത്രം മതി അർച്ചന സുശീലനെ മലയാളികൾക്ക് പരിചയപ്പെടുത്താൻ. നെഗറ്റീവ് ഷെയ്ഡ് ഉള്ള കഥാപാത്രങ്ങൾ കൊണ്ട് മിനിസ്ക്രീൻ പരമ്പരകളിൽ ഒരുകാലത്ത് നിറഞ്ഞുനിന്ന താരമായിരുന്നു അർച്ചന. മലയാളം ശരിക്കും സംസാരിക്കാൻ അറിയാത്ത അർച്ചന ആദ്യം വന്നത് അവതാരികയായിട്ടായിരുന്നു. പിന്നീടാണ് മിനിസ്ക്രീൻ പരമ്പരകളിലേക്ക് ചേക്കേറിയത്. ചുരുങ്ങിയ കാലം കൊണ്ടാണ് അർച്ചന മലയാളികളുടെ സ്വീകരണ മുറിയിലെ പരിചിത മുഖമായത്.
ഇപ്പോഴിതാ താരത്തിന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷമാണ് സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഈ അടുത്തിടെയായിരുന്നു സോഷ്യൽ മീഡിയയിലൂടെ ഗർഭിണിയാണെന്നുള്ള വാർത്ത അർച്ചന പങ്കിട്ടത്. ഇപ്പോഴിതാ ബേബി ഷവർ ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. ഭർത്താവ് പ്രവീണിനും ഏറ്റവും അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഒപ്പമാണ് ബേബി ഷവർ ആഘോഷിച്ചിരിക്കുന്നത്. വിവാഹത്തിനുശേഷം അർച്ചന ഇപ്പോൾ അമേരിക്കയിലാണ് താമസം.
പ്രൊഫഷണൽ ജീവിതത്തിൽ ഒരുപാട് അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയാലും സ്വകാര്യ ജീവിതത്തിൽ അർച്ചന തിരിച്ചടികൾ നേരിട്ടിട്ടുണ്ടായിരുന്നു. താരത്തിന്റെ ആദ്യ വിവാഹബന്ധം അത്ര സുഖകരമായിരുന്നില്ല ദാമ്പത്യ ജീവിതത്തിലെ പൊരുത്തക്കേടുകൾ ആദ്യ വിവാഹബന്ധം വേർപെടുത്തുകയും ഈ അടുത്താണ് രണ്ടാമതും താരം വിവാഹിതയായത്. അതിനുശേഷം ആണ് വിദേശത്തേക്ക് പോയത് അർച്ചനയുടെ സഹോദരനെയായിരുന്നു അവതാരികയും ബിഗ് ബോസ് താരവുമായ ആര്യ ബാബു വിവാഹം ചെയ്തിരുന്നത്. ആര്യയും ഡിവോഴ്സ് ആണ്.
The post കുഞ്ഞ് വരാൻ ദിവസങ്ങൾ മാത്രം: അമേരിക്കയിൽ അർച്ചനയ്ക്ക് ബേബി ഷവറൊരുക്കി ഭർത്താവ് appeared first on Viral Max Media.
from Mallu Articles https://ift.tt/zg9nlxS
via IFTTT