‘ചെവിയിൽ പൂവ് ചൂടി സുന്ദരിയായി ‘എസ്തർ അനിൽ’….സ്റ്റൈലിഷ് ലുക്ക് ഏറ്റെടുത്ത് സോഷ്യൽ മീഡിയ..!!!

മലയാള സിനിമയിൽ ബാല താരമായി അരങ്ങേറ്റം കുറിച്ച താരമാണ് എസ്തർ അനിൽ.നല്ലവൻ എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി സിനിമയിലേക്ക് അരങ്ങേറുന്നത്.ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് ഒരുപാട് സിനിമയിലും താരം ബാല താരമായി അഭിനയിച്ചിട്ടുണ്ട്.കൂടുതൽ സിനിമകളിൽ നായകന്മാരുടെ മകളുടെ വേഷത്തിലാണ് താരം അഭിനയിച്ചിരുന്നത്.മലയാള സിനിമയിൽ താരത്തിന്റെ കരിയർ തന്നെ മാറ്റിയ ചിത്രമായിരുന്നു മോഹൻലാൽ നായകനായി എത്തിയ ഡ്രാമ ത്രില്ലെർ ചിത്രമായ ദൃശ്യം .സിനിമയിൽ ലാലേട്ടന്റെ മകളുടെ വേഷത്തിലാണ് താരമെത്തിയത്.

ദൃശ്യം എന്ന ഒറ്റ സിനിമകൊണ്ട് തന്നെ മലയാളികളുടെ മനസ്സിലും താരം കയറിക്കൂടി.ഈ സിനിമയ്ക്ക് ശേഷം പിന്നീട് താരത്തിന് ഒരുപാട് നല്ല അവസരങ്ങളും സിനിമയിൽ നിന്നും ലഭിച്ചു.വർഷങ്ങൾക്ക് ശേഷം സിനിമയുടെ രണ്ടാം ഭാഗത്തിലും താരം തന്നെയായിരുന്നു അഭിനയിച്ചത്.ഇപ്പോൾ ആ പഴയ കുട്ടിയല്ല താരം വളർന്ന് ഒരു നായികയുടെ ലെവലിൽ എത്തിയിരിക്കുകയാണ്.മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് ഭാഷ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.

ജാക്ക് ആൻഡ് ജിൽ എന്ന സിനിമയിലാണ് താരം അവസാനമായി മലയാളത്തിൽ അഭിനയിച്ചത്.അഭിനയത്തോടൊപ്പം തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിലും സജീവമാണ് താരം.മോഡലിങ്ങിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കെല്ലാം ആരാധകരുടെ പൂർണ്ണ പിന്തുണ ലഭിക്കാറുണ്ട്.ആരെയും മയക്കുന്ന സൗന്ദര്യവും ഗ്ലാമർ ലുക്കും തന്നെയാണ് താരത്തെ മറ്റുള്ള യുവ നടിമാരിൽ നിന്നും മാറ്റി നിർത്തുന്നത്.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ സ്റ്റൈലിഷ് ചിത്രങ്ങൾ.ചെവിയിൽ പൂവ് ചൂടി സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങളാണ് ഇത്തവണ താരം പങ്കുവെച്ചത്.ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.കൂടുതലായി താരം ഇപ്പോൾ തന്റെ ഗ്ലാമർ ലുക്കിലുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റാക്കാറുള്ളത്.വൈറലായ ഫോട്ടോസ് കാണാം.

The post ‘ചെവിയിൽ പൂവ് ചൂടി സുന്ദരിയായി ‘എസ്തർ അനിൽ’….സ്റ്റൈലിഷ് ലുക്ക് ഏറ്റെടുത്ത് സോഷ്യൽ മീഡിയ..!!! appeared first on Viral Max Media.



from Mallu Articles https://ift.tt/u1G97KR
via IFTTT
Previous Post Next Post