നടി കാർത്തിക നായർ വിവാഹിതയാകുന്നു: വരനെ പരിചയപ്പെടുത്തി അമ്മ നടി  രാധാ നായർ

Actress Karthika Nair Is Getting Married, and Her Latest Social Media Post Goes Viral ; ആദ്യകാലത്തെ സിനിമകളിൽ തിളങ്ങി നിന്ന നടി രാധാ നായരുടെ മകൾ കാർത്തിക നായർ വിവാഹിതയാകുന്നു. മോതിരമാറ്റം കഴിഞ്ഞു എന്ന് സൂചന നൽകിയ ചിത്രങ്ങൾ കാർത്തിക സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. എന്നാൽ ഫോട്ടോയ്ക്ക് ഒപ്പം ഒരു അടിക്കുറിപ്പ് ഉണ്ടാകാതിരുന്നത് തന്നെ ആരാധകർക്ക് സംശയമുണ്ടായി. വരന്റെ മുഖംപോലും വ്യക്തമാക്കാതെയായിരുന്നു താരം ചിത്രങ്ങൾ പങ്കുവെച്ചത്. എന്നാലും നടിയെ ആശംസിച്ചു കൊണ്ട് രംഗത്തെത്തിയത് ഒരുപാട് പേരായിരുന്നു.

മകളുടെ വിവാഹ നിശ്ചയം കഴിഞ്ഞ വാർത്ത ഇപ്പോഴിതാ പങ്കുവെച്ചുകൊണ്ട് കൂടുതൽ ചിത്രങ്ങളുമായി അമ്മ രാധ എത്തിയിരിക്കുകയാണ്. ഒരു അമ്മ എന്ന നിലയിൽ എല്ലാ വികാരങ്ങളും അടക്കി പിടിച്ചുകൊണ്ടുള്ള രാധയുടെ പോസ്റ്റ്. ചുരുങ്ങിയ സമയം കൊണ്ടാണ് പോസ്റ്റ് സമൂഹമാധ്യമത്തിൽ വൈറലായി മാറിയത്.താരത്തിന്റെ വാക്കുകൾ ഇങ്ങനെ:

ഞങ്ങളുടെ മകൾ മറ്റൊരു പുതിയ കുടുംബത്തിലേക്ക് പോകുന്നു. എത്ര അഭിമാനം ഉള്ള അമ്മയാണെന്ന് പറയാൻ സാധിക്കുന്നില്ല. സന്തോഷമായ ദാമ്പത്യം നൽകി അവളെ സമൃദ്ധമായി ദൈവം അനുഗ്രഹിക്കട്ടെ.നിനക്ക് വേണ്ടി ഈ മനോഹരമായ കുടുംബം തെരഞ്ഞെടുത്തതിന് എന്നെ ഭാഗ്യവതി എന്ന് വിളിക്കാൻ പറ്റില്ല. രണ്ടു കുടുംബങ്ങളും ഒരുമിക്കുന്നതാണ് ഒരു വിവാഹം. മകളുടെ വിവാഹ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് രാധ എഴുതി. ജോഷ് എന്ന തെലുങ്ക് ചിത്രത്തിലൂടെ ആയിരുന്നു കാർത്തിക അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. അതിനുശേഷം ഒരുപിടി നല്ല ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ താരം രണ്ട് സിനിമകളിൽ മാത്രമാണ് ചെയ്യുന്നത്. 2015 കഴിഞ്ഞതോടുകൂടി താരം അഭിനയരംഗത്ത് നിന്നും പൂർണമായി പിൻവാങ്ങിയിരുന്നു.

The post നടി കാർത്തിക നായർ വിവാഹിതയാകുന്നു: വരനെ പരിചയപ്പെടുത്തി അമ്മ നടി  രാധാ നായർ appeared first on Viral Max Media.



from Mallu Articles https://ift.tt/uh2fOXA
via IFTTT
Previous Post Next Post