ഉൾക്കൊള്ളാൻ  പറ്റുന്നില്ല,  ആ ഫാക്ട് മനസ്സ് അംഗീകരിക്കുന്നില്ല: ആദിത്യനെ കുറിച്ച് ഗോപിക

സ്വാന്തനം എന്ന എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ അഞ്ജലിയായി  സ്നേഹങ്ങൾ ഏറ്റുവാങ്ങിയ നായികയാണ് ഗോപിക. സ്വാന്തനത്തിലെ അഞ്ജലി എന്ന കഥാപാത്രം വളരെ തന്മയത്തതോടു കൂടി അവതരിപ്പിച്ചാണ് ഗോപിക നിരവധി ആരാധകരെ ഇതിനോടകം സ്വന്തമാക്കി എടുത്തത്. കഴിഞ്ഞ ആഴ്ചയിലാണ് സാന്ത്വനത്തിന്റെ സംവിധായകൻ ആദിത്യൻ മരണമടഞ്ഞത്. ആദ്യത്യന്റെ വേർപാടിൽ സീരിയൽ ലോകം ഒന്നാകെ ഞെട്ടിയിരുന്നു. ശവസംസ്കാര ചടങ്ങിൽ ഗോപിക ഉൾപ്പെടെയുള്ള താരങ്ങൾ  പൊട്ടിക്കരയുന്ന വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. പിന്നാലെ ഗോപിക പങ്കുവെച്ച കുറിപ്പും ഏറെ ശ്രദ്ധ നേടി.

ശേഷം ഗോപികയുടെ  ജീവിതത്തിലെ മറ്റൊരു സന്തോഷവാർത്ത കൂടി പുറത്തുവന്നു. കഴിഞ്ഞദിവസം ആയിരുന്നു താരം വിവാഹിതയാകാൻ പോകുന്ന വാർത്ത പങ്കുവെച്ചത്. ഗോവിന്ദ് പത്മസൂര്യയാണ് താരത്തെ വിവാഹം ചെയ്യുന്നത്. ഇതിനു പിന്നാലെ ഗോപിക  പങ്കുവെച്ച വരികൾ സമൂഹമാധ്യമത്തിൽ ശ്രദ്ധേയമാണ്. ഗോപികയുടെ വരികൾ ഇങ്ങനെ:

ഗോപിക അനിൽ എന്ന വ്യക്തിയെ അഞ്ജലി എന്ന രീതിയിൽ ഇത്രയും ജനകീയമാക്കി മാറ്റിയത്, കുടുംബ പ്രേക്ഷകർക്ക് ഇത്രയും ഇഷ്ടമുള്ള ഒരാൾ ആക്കി മാറ്റിയത് സാന്ത്വനം എന്ന സീരിയൽ ആണ്. അതിന്റെ കഥയാണ്. അതിലെ കഥാപാത്രമാണ്. അത് അവതരിപ്പിച്ച രീതിയാണ്. അതിന്റെ ഫുൾ ക്രെഡിറ്റ് ആദിത്യൻ സാറിനാണ്. അദ്ദേഹം പലപ്പോഴും സെറ്റിൽ ഈ സാന്ത്വനം എന്ന സീരിയൽ ക്രിയേറ്റ് ചെയ്യുന്നത് കണ്ടിട്ട് അത്ഭുതത്തോടെ ഇരുന്നിട്ടുണ്ട്.

മൂന്നുവർഷത്തോളം ആയിരം എപ്പിസോഡുകളോളം റേറ്റിംഗ് ഒട്ടും പുറകോട്ട് പോകാതെ ഇത് ക്രിയേറ്റീവ് ആയി കൊണ്ടുപോവുക എളുപ്പമുള്ള കാര്യമല്ല. സെറ്റിൽ ഇരിക്കുമ്പോൾ എത്ര വിഷമ ഘട്ടം ആണെങ്കിലും പ്രശ്നമുള്ള സമയം ആണെങ്കിലും സാറിന്റെ ആക്ഷൻ കേൾക്കുമ്പോൾ കിട്ടുന്ന എനർജി വേറെ എവിടെയും കിട്ടാറില്ല. അവസാനമായിട്ട് ആ സെറ്റിൽ നിന്ന് തിരിച്ചു വരുമ്പോൾ എല്ലാവിധ ആശംസകളും എന്ന് പറഞ്ഞ് സാറ് കൈ തന്നിട്ടാണ് ഞാൻ അവിടുന്ന് പിരിയുന്നത് പക്ഷേ ഇനി അവിടെ തിരിച്ചുപോകുമ്പോൾ സാറില്ല എന്നത് ഉൾക്കൊള്ളാൻ പോലും പറ്റുന്നില്ല. ഇപ്പോഴും ആ ഫാക്ട് മനസ്സ് അംഗീകരിക്കുന്നില്ല. അടുത്ത ഷെഡ്യൂളിൽ കാണാം എന്ന് പറഞ്ഞാണ് പിരിഞ്ഞത്. അങ്ങനെ ഒരു കൂടിക്കാഴ്ച ഇനി ഉണ്ടാവില്ല എന്ന് ഓർക്കുമ്പോൾ ആകെ ഒരു മരവിപ്പ് അനുഭവപ്പെടുന്നു. വേദനയോടെ, പ്രാർത്ഥനയോടെ..

The post ഉൾക്കൊള്ളാൻ  പറ്റുന്നില്ല,  ആ ഫാക്ട് മനസ്സ് അംഗീകരിക്കുന്നില്ല: ആദിത്യനെ കുറിച്ച് ഗോപിക appeared first on Viral Max Media.



from Mallu Articles https://ift.tt/26wyT0e
via IFTTT
Previous Post Next Post