നടൻ കുണ്ടറ ജോണി അന്തരിച്ചു

വില്ലൻ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ സുപരിചിതനായ നടൻ കുണ്ടറ ജോണി അന്തരിച്ചു. 71 വയസ്സായിരുന്നു.  ഹൃദയാഘാതത്തെ  തുടർന്നായിരുന്നു അന്ത്യം എന്ന് ഏറ്റവും അടുത്ത ബന്ധുക്കൾ അറിയിച്ചു. നൂറിലധികം ചലച്ചിത്രങ്ങളിൽ അഭിനയിച്ച  ജോണി ഏറ്റവും ഒടുവിലായി അഭിനയിച്ചത് മേപ്പടിയാൻ എന്ന ചിത്രത്തിൽ ആയിരുന്നു.

1979 ൽ പുറത്തിറങ്ങിയ നിത്യവസന്തം എന്ന ചിത്രത്തിലൂടെ ആയിരുന്നു അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് അങ്ങോട്ട് നിരവധി വില്ലൻ കഥാപാത്രങ്ങൾ താരത്തെ തേടിയെത്തി. മലയാളത്തിൽ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ  ഇതിനകം ചെയ്തിട്ടുണ്ട്. മലയാളത്തിൽ മാത്രമല്ല തമിഴകത്തും തെലുങ്കിലും കന്നടയിലും താരം അഭിനയിച്ചിട്ടുണ്ട്. അതിനിടയ്ക്ക് മിനിസ്ക്രീനിലും ഒരു കൈ നോക്കിയിരുന്നു. ഒരുപിടി പരമ്പരകളിലൂടെയും ഭാഗമായിരുന്നു.

കൊല്ലത്തെ ഫാത്തിമ മാതാ നാഷണൽ കോളേജിലെ അദ്ധ്യാപികയായ സ്റ്റെല്ലയാണ് നടൻറെ ഭാര്യ. ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാനാണ് ജോണിയുടെ ഏറ്റവും അവസാന ചിത്രം. മലയാള സിനിമയിലെ പ്രമുഖരടക്കം താരത്തിന് അന്ത്യാഞ്ജലി അർപ്പിച്ച് സമൂഹമാധ്യമത്തിൽ എത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടില്ല. ശവസംസ്കാര ചടങ്ങുകളും ബാക്കിയുള്ള വിവരങ്ങളും ഏറ്റവും അടുത്ത സമയങ്ങളിൽ തന്നെ ബന്ധുക്കൾ പുറത്തുവിടുമെന്ന് അറിയിച്ചു

The post നടൻ കുണ്ടറ ജോണി അന്തരിച്ചു appeared first on Viral Max Media.



from Mallu Articles https://ift.tt/ceO2P4a
via IFTTT
Previous Post Next Post