തെന്നിന്ത്യൻ സിനിമാ ലോകത്തിന്റെ പ്രിയപ്പെട്ട താരങ്ങളായിരുന്നു നാഗചൈതന്യയും സമാന്തയും. ഇരുവരുടെയും കോമ്പോ പ്രേക്ഷകർ ഏറെ ഇഷ്ടപ്പെട്ടിരുന്നു. ജീവിതത്തിൽ രണ്ടുപേരും ഒരുമിക്കുന്നു എന്ന വാർത്ത പുറത്തുവന്നപ്പോഴും ആരാധകർ ഏറെ സന്തോഷത്തിലായിരുന്നു.
രണ്ടുപേരുടെയും വിവാഹവും സിനിമാലോകം ഏറെ ആഘോഷിച്ച ഒന്നായിരുന്നു. ജീവിതം കളർഫുള്ളായി പോകുന്നതിനിടയാണ് ഇരുവരുടെയും ദാമ്പത്യ ജീവിതത്തിലെ പൊരുത്തക്കേടുകൾ പ്രേക്ഷകർ മനസ്സിലാക്കി തുടങ്ങിയത്. വൈകാതെ തന്നെ രണ്ടുപേരും വേർപിരിയുന്നു എന്ന വാർത്തയിൽ പുറത്തുവിട്ടു. ഇരുവരും വേർപിരിഞ്ഞതിനുശേഷം അതുമായി ബന്ധപ്പെട്ട നിരവധി അടിസ്ഥാനരഹിതമായ പല വാർത്തകളും സമൂഹമാധ്യമത്തിൽ ഉയർന്നിരുന്നു.
ഏറ്റവുമധികം അടിസ്ഥാനരഹിതമായ വാർത്തകൾ പുറത്തുവന്നത് സമാന്തയെക്കുറിച്ച് ആയിരുന്നു. ഇപ്പോഴിതാ അന്നത്തെ മാനസികാവസ്ഥ മറികടക്കാൻ ഒരുപാട് സമയം എടുത്തുവെന്നും അതിനുശേഷം അഭിമുഖീകരിക്കേണ്ട പ്രശ്നങ്ങൾ വലുതായിരുന്നു എന്നും സമാന്ത വെളിപ്പെടുത്തുകയാണ്.
“ കഴിഞ്ഞുപോയ രണ്ട് വർഷക്കാലം ഞാൻ ഒരുപാട് അനുഭവിച്ചു. വിവാഹ ജീവിതം പരാജയപ്പെട്ടത് എന്റെ ജോലിയെയും ആരോഗ്യത്തെയും ബാധിച്ചിരുന്നു . അന്നൊക്കെ ഇതേ അവസ്ഥകളിലൂടെ കടന്നുപോയി. അതിനെ അതിജീവിച്ചവരെ പറ്റി അറിയാൻ കഴിഞ്ഞു. അതായിരുന്നു കൂടുതലും അന്വേഷിച്ചത്m അവരുടെ കഥകൾ ആയിരുന്നു എന്നെ രക്ഷപ്പെടുത്തിയത് mഅവർക്ക് പറ്റുമെങ്കിൽ എന്തുകൊണ്ട് സാധിച്ചു കൂടാ എന്ന ചിന്ത മനസ്സിൽ ഉണ്ടായി. അങ്ങനെയാണ് ജീവിതത്തിലേക്ക് തിരികെ എത്തിയതെന്ന് സമാന്ത പറയുന്നു.
The post ഡിവോഴ്സ് ആരോഗ്യത്തെയും സിനിമ ജീവിതത്തെയും ബാധിച്ചു: വെളിപ്പെടുത്തലുമായി സമാന്ത appeared first on Viral Max Media.
from Mallu Articles https://ift.tt/67X412I
via IFTTT