അന്ന് അനുശ്രീ എന്നു പറഞ്ഞാൽ എനിക്ക് പേടിയായിരുന്നു:  ഷൈൻ ടോം ചാക്കോ

മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ ഷൈൻ ടോം ചാക്കോയുടെ ഏറ്റവും പുതിയ അഭിമുഖം ശ്രദ്ധേയമാകുന്നു. അഭിമുഖത്തിലൂടെ നടി അനുശ്രീയെ കുറിച്ച് പറഞ്ഞ കാര്യങ്ങളും വൈറലാവുകയാണ്. ഇരുവരും ഒരുമിച്ച് അഭിനയിച്ച ചിത്രമായിരുന്നു ഇതിഹാസ. രണ്ടുപേരുമായിരുന്നു നായകനും നായികയും. ചിത്രത്തിൽ അഭിനയിച്ച സമയത്തുള്ള അനുശ്രീയെ കുറിച്ചുള്ള അടുപ്പത്തെ കുറിച്ചായിരുന്നു ഷൈൻ അഭിമുഖത്തിലൂടെ പറഞ്ഞത്.

ഇതിഹാസ ചെയ്യുന്ന സമയത്തായിരുന്നു അനുശ്രീ വീടുപണി ചെയ്തുകൊണ്ടിരുന്നത്. അനുശ്രീ ഒരു പെൺകുട്ടി ആയിട്ട് കൂടി അത്രയധികം വീടുപണിക്ക് വേണ്ടി കഷ്ടപ്പെടുകയും ടെൻഷൻ അടിക്കുകയും ചെയ്യുന്ന താൻ നേരിട്ട് കണ്ടിട്ടുണ്ട്. അതേസമയം വീട്ടിലേക്ക് ഒരു സാധനം പോലും വാങ്ങി കൊടുക്കാത്ത ഒരാളായിരുന്നു താനെന്നും നടൻ പറഞ്ഞു.

കൂടുതലും വില്ലൻ കഥാപാത്രങ്ങൾ ചെയ്യുന്നതിനെക്കുറിച്ചും റൊമാൻറിക് സീൻ കൈകാര്യം ചെയ്യാത്തതിനെക്കുറിച്ചും അഭിമുഖത്തിലൂടെ ചോദിച്ചിരുന്നു. ലൊക്കേഷനിൽ ഒരുപാട് പേര് തങ്ങളെ നോക്കി നിൽക്കുന്നുണ്ടാകും. അപ്പോൾ റൊമാൻറിക് സീൻ ചെയ്യാൻ തനിക്ക് ബുദ്ധിമുട്ട് നേരിടും തോന്നാറുണ്ട്. അതുകൊണ്ടുതന്നെ അത്തരം കഥാപാത്രങ്ങൾ വരാറില്ല. പക്ഷേ ജീവിതത്തിൽ അങ്ങനെയൊരു സീൻ ചെയ്യുന്നതിൽ ഒരു പ്രശ്നവും ഇല്ലെന്നും മറ്റുള്ളവർ നോക്കിനിൽക്കുമ്പോൾ അത്തരത്തിലുള്ള ഒരു സീനിൽ അഭിനയിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും ഷൈൻ പറഞ്ഞു.

The post അന്ന് അനുശ്രീ എന്നു പറഞ്ഞാൽ എനിക്ക് പേടിയായിരുന്നു:  ഷൈൻ ടോം ചാക്കോ appeared first on Viral Max Media.



from Mallu Articles https://ift.tt/VXOJo8e
via IFTTT
Previous Post Next Post