മെലിഞ്ഞിരിക്കുന്നതിനാൽ പൊരിച്ച മത്തി എന്ന് വിളിച്ചു കളിയാക്കും : മീനാക്ഷി രവീന്ദ്രൻ

നായിക നായകൻ റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ പ്രിയങ്കരിയായ താരമാണ് മീനാക്ഷി രവീന്ദ്രൻ. റിയാലിറ്റി ഷോ വഴി നിരവധി ആരാധകരെയാണ് മീനാക്ഷി നേടിയെടുത്തത്. വൈകാതെ തന്നെ താരത്തെ മലയാള സിനിമയും ഏറ്റെടുത്തു. മലയാളത്തിലെ ഒരു പിടി നല്ല ചിത്രത്തിൻറെ ഭാഗമാവുകയും ചെയ്തു. ഉടൻ പണം എന്ന റിയാലിറ്റി ഷോയിലൂടെയാണ് പിന്നീട് മീനാക്ഷി പ്രേക്ഷകശ്രദ്ധ നേടിയെടുത്തത്. തമാശരൂപണയുള്ള അവതരണ ശൈലി നിരവധി പേർക്കിടയിൽ ശ്രദ്ധ നേടിയെടുക്കാൻ സാധിച്ചു..

ഇപ്പോഴിതാ താരം ബോഡി ഷൈമിങ്ങിനെ കുറിച്ച് ഒരു അഭിമുഖത്തിലൂടെ തുറന്നു പറയുകയാണ്.മെലിഞ്ഞ ശരീര പ്രകൃതം ഉള്ളതിന്റെ പേരില്‍ ആളുകള്‍ ഇപ്പോഴും കളിയാക്കാറുണ്ട് എന്നും ചിലർ പൊരിച്ച മത്തി എന്നൊക്കെ പറയാറുണ്ട്. അതൊക്കെ കണ്ട് ചിരിക്കാറാണ് പതിവൊന്നും എന്താണ് അതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് തനിക്കറിയില്ലെന്നും മീനാക്ഷി പറയുന്നു. എന്നെ ഞാനായിട്ട് തന്നെ അക്സെപ്റ്റ് ചെയ്തതാണ് ജീവിക്കുന്നത്. സമൂഹമാധ്യമത്തിൽ വരുന്ന മെലിഞ്ഞിരിക്കുകയാണെന്നോ, പൊക്കം കുറവാണെന്നോ ഉള്ള കമന്റുകളൊന്നും ബാധിക്കാറില്ല. സുന്ദരികള്‍ക്ക് മാത്രമല്ലല്ലോ കഥയുള്ളത് എല്ലാ ബോഡി ടൈപ്പുള്ളവര്‍ക്കും കഥകളുണ്ട് അതേക്കുറിച്ചാണ് താൻ ആലോചിക്കുന്നതെന്നും മീനാക്ഷി പറയുന്നു.

ഒരു അഭിനേത്രിക്ക് സൗന്ദര്യം മാത്രമല്ലല്ലോ  വേണ്ടത് എന്ത് പറ്റും എന്നതിനെക്കുറിച്ച് കൃത്യമായ ബോധ്യമുണ്ട് എന്നും എന്തെങ്കിലും കാര്യം നടക്കില്ലെന്നൊക്കെ എന്നോടാരും പറയാറില്ല. ഞാന്‍ കൃത്യമായിട്ട് മറുപടി കൊടുക്കുമെന്നും മീനാക്ഷി പറഞ്ഞു

The post മെലിഞ്ഞിരിക്കുന്നതിനാൽ പൊരിച്ച മത്തി എന്ന് വിളിച്ചു കളിയാക്കും : മീനാക്ഷി രവീന്ദ്രൻ appeared first on Viral Max Media.



from Mallu Articles https://ift.tt/ljnivc2
via IFTTT
Previous Post Next Post