എവിടെയൊക്കെ പോകാൻ കൊതിക്കുന്നുവോ അവിടെയെല്ലാം ഏട്ടൻ കൊണ്ടു പോകും: കാശ്മീർ യാത്രയിൽ മൃദുല വിജയ്

ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയങ്കരരായ താരങ്ങളാണ് മൃദുല വിജയും ഭർത്താവ് യുവകൃഷ്ണയും. സിനിമയിലൂടെയാണ് അരങ്ങേറ്റം എങ്കിലും മൃദുലയേ പ്രേക്ഷകർ സ്വീകരിച്ചത് സീരിയലിലൂടെ ആയിരുന്നു.

സ്റ്റേജ് ഷോകളിലൂടെയും മിനിസ്ക്രീൻ ഷോകളിലൂടെയും താരം ജനപ്രീതി നേടിയെടുത്തു. ഭർത്താവും സീരിയൽ രംഗത്ത് തിളങ്ങിനിൽക്കുന്ന നടനാണ്. ധ്വനി എന്നാണ് മകളുടെ പേര്.

ഈ അടുത്താണ് മകൾ പിറന്നത്. യൂട്യൂബ് ചാനലിലൂടെയും താരങ്ങൾ വിശേഷങ്ങൾ പങ്കുവെച്ച് പ്രേക്ഷകർക്ക് മുന്നിൽ എത്താറുണ്ട്. ഇപ്പോഴത്തെ ഇരുവരും ഒരുമിച്ച് നടത്തിയ അവധി ആഘോഷത്തിന് ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.

കാശ്മീരിൽ എത്തിയ സന്തോഷം നിമിഷമാണ് താരങ്ങൾ പങ്കുവെച്ചത്.എവിടെയൊക്കെ പോകാൻ ആഗ്രഹിക്കുന്നുണ്ടോ അവിടെയെല്ലാം തൻറെ ഏട്ടൻ തന്നെ കൊണ്ടുപോകുന്ന താരം സമൂഹമാധ്യമത്തിലൂടെ എഴുതി. ജീവിതത്തിലെ സ്വപ്നസാക്ഷാത്കാര നിമിഷമാണ് എന്നും വ്യക്തമാക്കി. മകളെ കൂട്ടാതെയാണ് യാത്ര താരങ്ങൾക്ക് എങ്ങനെ പോകാൻ തോന്നി എന്നൊക്കെയാണ്  ചിലർ ചോദിച്ചത്. നിമിഷനേരം കൊണ്ട് ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ ശ്രദ്ധ നേടി.

ജീവിതത്തിലും കരിയറിലും എല്ലാ നേട്ടങ്ങൾക്കും പിന്തുണയായി അച്ഛനും അമ്മയും കൂടെയുണ്ടെന്നും ഷൂട്ടിങ്ങിനു പോകുമ്പോൾ മകളെ നോക്കുന്നത് അച്ഛനും അമ്മയും ആണെന്നും മൃദുല അടുത്തിടെ വ്യക്തമാക്കിയിരുന്നു. താരങ്ങളുടെ അവധി ആഘോഷങ്ങളുടെ ഇനിയുള്ള ചിത്രങ്ങളും കാണാൻ ആരാധകർ കാത്തിരിക്കുകയാണ്.

The post എവിടെയൊക്കെ പോകാൻ കൊതിക്കുന്നുവോ അവിടെയെല്ലാം ഏട്ടൻ കൊണ്ടു പോകും: കാശ്മീർ യാത്രയിൽ മൃദുല വിജയ് appeared first on Viral Max Media.



from Mallu Articles https://ift.tt/C2YakUj
via IFTTT
Previous Post Next Post