സ്ത്രീവിരുദ്ധ പരാമർശം നടത്തിയ മൻസൂർ അലി ഖാൻ നടി തൃഷയോട് ഒടുവിൽ മാപ്പ് പറഞ്ഞു. സംഭവത്തിന് പിന്നാലെ പരോക്ഷ പ്രതികരണം അറിയിച്ചുകൊണ്ട് നടി രംഗത്തെത്തി. തെറ്റ് മനുഷ്യസഹജം ആണെന്നും ക്ഷമിക്കുന്നത് ദൈവികമാണെന്ന് താരം സമൂഹമാധ്യമത്തിലൂടെ എഴുതി. കഴിഞ്ഞ ദിവസം പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരായ നടൻ തൃഷ അടക്കമുള്ളവരെ ബന്ധപ്പെടുത്തി അവർക്ക് വേദന ഉണ്ടാക്കിയതിൽ ഖേദിക്കുന്നുണ്ടെന്ന് മൊഴി നൽകി.
ഒരു അഭിനയത്രി എന്ന നിലയിൽ ഏറെ ബഹുമാനിക്കുന്ന വ്യക്തിയാണെന്ന് ചോദ്യംചെയ്തിന് ശേഷം മാധ്യമപ്രവർത്തകരോട് നടൻ പറയുകയും ചെയ്തു.
ലോകേഷ് കനകരാജ് ചിത്രം ലിയോ പുറത്തിറങ്ങിയതുമായി ബന്ധപ്പെട്ട നൽകിയ അഭിമുഖത്തിനിടയായിരുന്നു തൃഷ അടക്കമുള്ള തമിഴ് നടിമാരെ ബന്ധപ്പെടുത്തി സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്. ഒരിക്കലും മാപ്പ് പറയില്ലെന്ന് പിന്നീട് വ്യക്തമാക്കുകയും ചെയ്തിരുന്നു.സംഭവം കയ്യിൽ പിന്നാലെയാണ് ഖേദപ്രകടനവുമായി നടത്തിയത്. സമർപ്പിച്ച ഹർജി വാദം കേൾക്കുന്നതിനു മുൻപ് പിൻവലിച്ചത് കോടതിയുടെ വിമർശനത്തിന് കാരണമാവുകയും ചെയ്തു. തമിഴ് സിനിമാരംഗത്തെ നിരവധി താരങ്ങൾ ആയിരുന്നു നടന്റെ സ്ത്രീവിരുദ്ധ പരാമർശത്തെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയത്.
സമൂഹമാധ്യമങ്ങളിലൂടെ തൃഷ അടക്കമുള്ള താരങ്ങൾ പ്രതികരണം അറിയിച് രംഗത്തെത്തിയിരുന്നു. പിന്നാലെ വനിതാ കമ്മീഷനും നടനെതിരെ കേസെടുത്തിരുന്നു.
The post മനുഷ്യന്മാരായാൽ തെറ്റുപറ്റാം ക്ഷമിക്കുന്നത് ദൈവികം: പരോക്ഷ പ്രതികരണവുമായി തൃഷ appeared first on Viral Max Media.
from Mallu Articles https://ift.tt/QBdsqzb
via IFTTT