മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രിയും ഇൻഫ്ളവൻസറുമാണ് അഹാന. ഇപ്പോഴിതാ സർജറിക്ക് വിധേയ ആയതിന്റെ അനുഭവങ്ങളും വീഡിയോയും അഹാന പ്രേക്ഷകർക്കായി പങ്കുവെക്കുകയാണ്. സ്‌മൈൽ സർജറിയാണ് താരം ചെയ്തിരിക്കുന്നത്. ഏഴാം ക്ലാസ് മുതൽ അഹാന കണ്ണട വയ്ക്കുന്നുണ്ട്. കാഴ്ചശക്തി കുറഞ്ഞു വരുന്നതിനാൽ ആയിരുന്നു കണ്ണട ഉപയോഗിച്ചുകൊണ്ടിരുന്നത്. 16 വർഷം കോൺടാക്ട് ഉപയോഗിച്ചിരുന്നു. ഇപ്പോഴിതാ 16 വർഷത്തെ ആ യാത്രയോട് താൻ വിട പറഞ്ഞതിന്റെ സന്തോഷമാണ് പ്രേക്ഷകരോട് പങ്കുവെക്കുന്ന.ത് സർജറിക്ക് പോയതിന്റെയും അതിനുശേഷം ഉണ്ടായ അനുഭവങ്ങളുമൊക്കെയാണ് വീഡിയോയിലൂടെ പറഞ്ഞിരിക്കുന്നത്.
ഏഴാംക്ലാസിൽ പഠിക്കുമ്പോഴാണ് കാഴ്ച ശക്തിക്ക് പ്രശ്നമുണ്ടെന്ന് അറിഞ്ഞ് കണ്ണട വയ്ക്കുന്നത്. കണ്ണിന്റെ ചില പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടി കാര്യങ്ങൾ പരീക്ഷിച്ചിരുന്നു. എല്ലാത്തിനും ഒടുവിലാണ് ഇപ്പോൾ സർജറിക്ക് വിധേയമായിരിക്കുന്നത്.
കുട്ടിക്കാലത്ത് കണ്ണു കാണുന്നില്ല എന്ന് പറയുമ്പോൾ അച്ഛനും അമ്മയും അത് ശ്രദ്ധയിൽ എടുത്തിരുന്നില്ല. അങ്ങനെ ഒടുവിൽ ശരിക്കും തനിക്ക് കാണാൻ പറ്റുന്നില്ലെന്ന് പറഞ്ഞപ്പോൾ വാസനിൽ കൊണ്ടുപോയി ടെസ്റ്റ് ചെയ്യുകയായിരുന്നു. കണ്ണാടി വെച്ചതിനുശേഷം സ്കൂളിൽ ഏറ്റവും കൂൾ ആയ ഒരു കുട്ടിയായി തോന്നിയിട്ടുണ്ടായിരുന്നു. വലുതായപ്പോൾ പല കണ്ണടകൾ പരീക്ഷിച്ചു നോക്കി. അങ്ങനെ 16 വർഷം കൊണ്ട് നടന്ന യാത്രയ്ക്ക് ഇപ്പോൾ വിട പറഞ്ഞിരിക്കുകയാണെന്ന് നടി പ്രേക്ഷകരുമായി പങ്കുവെച്ചു.
The post 16 വർഷത്തെ യാത്ര !!! പുതിയ കാഴ്ചകളുമായി അഹാന കൃഷ്ണ appeared first on Viral Max Media.
from Mallu Articles https://ift.tt/15YyfkD
via IFTTT