അഭിമാനം തോന്നുന്നു !!! അപർണക്ക് അഭിനന്ദനങ്ങൾ അറിയിച്ച് നയൻതാര

മലയാളത്തിലും അന്യഭാഷയിലുമായി ഒരുപാട് ചിത്രങ്ങളിലൂടെ അഭിനയിച് ഒടുവിൽ നാഷണൽ അവാർഡ് വരെ കരസ്ഥമാക്കിയ താരമാണ് അപർണ ബാലമുരളി. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ് അപർണ മലയാളികൾക്കിടയിൽ സുപരിചിതയായത്. പിന്നീട് അങ്ങോട്ട് തമിഴിലും മലയാളത്തിലുമായി ഒരുപാട് ചിത്രങ്ങളുടെ ഭാഗമാവുകയും ചെയ്തു. അടുത്തയാണ് കാളിദാസിന്റെയും മാളവികയുടെയും വിവാഹ നിശ്ചയ ചടങ്ങ് ഒരുക്കിയത് അപർണ ബാലമുരളിയാണെന്ന് വാർത്ത പ്രേക്ഷകർ അറിഞ്ഞത്.

അപർണ നേതൃത്വം വഹിക്കുന്ന ഒരു ഇവൻറ് പ്ലാനിങ് കമ്പനിയായിരുന്നു വിവാഹനിശ്ചയം ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. ഇപ്പോഴിതാ മറ്റൊരു ബിസിനസ് കൂടി താരം പ്രേക്ഷകർക്കായി പരിചയപ്പെടുത്തുകയാണ്. ഒരു ഓൺലൈൻ വസ്ത്ര വ്യാപാര രംഗത്തേക്കാണ് നടി പുതിയ സംരംഭവുമായി എത്തുന്നത്.

നയൻതാര വരെ അപർണയുടെ ബിസിനസ് സംരംഭത്തിന് അഭിനന്ദനങ്ങൾ അറിയിച്ചു. നിന്നെയോർത്ത് അഭിനന്ദനം തോന്നുന്നുവെന്നും പുതിയ സംരംഭത്തിന് ഒരുപാട് ആശംസകൾ നൽകുകയാണെന്നും നയൻതാര സമൂഹമാധ്യമത്തിലൂടെ കുറിച്ചു. അപർണ നയൻതാരയ്ക്ക് നന്ദിയും പറഞ്ഞിട്ടുണ്ട്.

പുതിയ സംരംഭം തുടക്കമാകുന്നതിന്റെ വീഡിയോ അപർണ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് പ്രേക്ഷകർക്കായി പങ്കുവെച്ചത്. രണ്ടുപേർ കൂടി അപർണയുടെ സംരംഭത്തിൽ പങ്കാളികളായി ഉണ്ട്. ആരാധകരും സെലിബ്രറ്റീസും ഉൾപ്പെടെ നിരവധി പേരാണ്  ആശംസകൾ ആയി രംഗത്തെത്തിയത്.

The post അഭിമാനം തോന്നുന്നു !!! അപർണക്ക് അഭിനന്ദനങ്ങൾ അറിയിച്ച് നയൻതാര appeared first on Viral Max Media.



from Mallu Articles https://ift.tt/W3IlaXQ
via IFTTT
Previous Post Next Post