ആ അസുഖം മാറാൻ അവൾ നേർച്ച നേർന്നു : ലക്ഷ്മിയെ ചേർത്തുപിടിച്ചു തിരുപ്പതിയിൽ നിന്നും മിഥുൻ

നടനായും ആർജെയായും അവതാരകനായുമായി പ്രേക്ഷകർക്ക് സുപരിചിതനായാ താരമാണ് മിഥുൻ രമേശ്. കുറച്ചുനാൾ മുൻപാണ് ബെല്‍സ് പാൾസി എന്ന രോഗം താരത്തിന് ബാധിച്ചു എന്ന സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയത്. മുഖത്തിന്റെ ഒരു ഭാഗം അനക്കാൻ ആകുന്നില്ലെന്നും കണ്ണുകൾ താനെ അടഞ്ഞു പോകുന്ന അവസ്ഥയിലാണെന്നും മിഥുൻ സമൂഹമാധ്യമത്തിലൂടെ വിശദീകരിച്ചിരുന്നു.

എന്നാൽ പ്രിയപ്പെട്ടവരുടെ പ്രാർത്ഥനയും കൃത്യമായി ചികിത്സയും കൊണ്ട് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയെന്നും താരം വ്യക്തമാക്കിയിരുന്നു. രോഗാവസ്ഥയിൽ താരത്തിന്റെ കൂടെ നിന്ന നല്ലപാതിയാണ്  ലക്ഷ്മി.   മിഥുന് രോഗം ഭേദമാകാനുള്ള നേർച്ചയുടെ ഭാഗമായി  ഇപ്പോഴിതാ തലമൊട്ടയടിച്ച ലക്ഷ്മിയുടെ  ചിത്രം പങ്കുവച്ചു കൊണ്ടാണ്  മിഥുൻ ഇപ്പോൾ സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ്..

‘എന്റെ Bells Palsy പോരാട്ട ദിനങ്ങൾ നിങ്ങളിൽ കുറെ പേർക്കെങ്കിലും അറിയാം  . അന്ന് നിങ്ങൾ ഓരോരുത്തരുടെയും പ്രാർത്ഥനയാണ്  ഇന്ന് കാണുന്ന രൂപത്തിൽ എന്നെ തിരികെ എത്താൻ കഴിഞ്ഞത് .പക്ഷെ എന്റെ ഭാര്യ ഒരു ലെവൽ കൂടുതൽ  ദൈവത്തോട് പ്രാർത്ഥിച്ചിരുന്നു എന്നും മിഥുൻ എഴുതി. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയത്.

The post ആ അസുഖം മാറാൻ അവൾ നേർച്ച നേർന്നു : ലക്ഷ്മിയെ ചേർത്തുപിടിച്ചു തിരുപ്പതിയിൽ നിന്നും മിഥുൻ appeared first on Viral Max Media.



from Mallu Articles https://ift.tt/l6R4wLt
via IFTTT
Previous Post Next Post