നടി താരാ കല്യാണിന്റെ അമ്മയും നടിയുമായ സുബലക്ഷ്മി അന്തരിച്ചത് കഴിഞ്ഞദിവസം ആയിരുന്നു. തിരുവനന്തപുരത്തുള്ള സ്വകാര്യ ആശുപത്രിയിൽ വാർദ്ധക്യസംബന്ധമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു. ഏറെ നാളുകളായി ഹോസ്പിറ്റലിൽ തന്നെയായിരുന്നു സുബലക്ഷ്മി കഴിഞ്ഞിരുന്നത്. കഴിഞ്ഞദിവസം രാത്രിയോടുകൂടിയാണ് അവശ നിലയിൽ ആവുകയും മരണത്തിലേക്ക് എത്തുകയും ചെയ്തത്.
താരാ കല്യാണിന്റെ മകളും ഇൻഫ്ലുവൻസറുമായ സൗഭാഗ്യ യൂട്യൂബ് ചാനൽ വഴി അമ്മൂമ്മയുടെ അസുഖം സംബന്ധിച്ചുള്ള വിവരം പങ്കിട്ടിരുന്നു. ഒരു നൃത്ത വേദിയിലേക്ക് പോകുന്നതിനു മുമ്പ് അമ്മയും മകളും അണിഞ്ഞൊരുങ്ങി അമ്മൂമ്മയുടെ അടുത്ത് പോയി അനുഗ്രഹം വാങ്ങിക്കുന്നതാണ് വീഡിയോയിൽ കാണിച്ചത്. പിന്നാലെയാണ് കുറച്ചു ദിവസങ്ങൾക്ക് ശേഷം മരണവാർത്ത പുറത്തുവന്നത്.
സുബ്ബലക്ഷ്മി മരിച്ചതിന് പിന്നാലെ താരയും സൗഭാഗ്യയും അമ്മയുടെ ചിത്രം ചേർത്തുവച്ച് ഹൃദയത്തോടെ ചേർന്നുള്ള കുറിപ്പ് പങ്കിട്ടിരുന്നു. ഇപ്പോഴിത ചടങ്ങുകളിൽ എല്ലാം പൂർത്തിയായതിനു ശേഷം ഹൃദയത്തിൽ തൊടുന്ന വാക്കുകളാണ് സൗഭാഗ്യ എഴുതിയിരിക്കുന്നത്.
തൻറെ സമയമാകുമ്പോൾ അമ്മൂമ്മ പോയ ലോകത്ത് ഞാനും ഉണ്ടാകും എന്നും അവിടെവച്ച് നമുക്ക് കാണാമെന്നും എപ്പോഴും ഓർമ്മയിൽ ഉണ്ടാകുമെന്നും മിസ്സ് യു എന്നും സൗഭാഗ്യ സമൂഹമാധ്യമത്തിൽ എഴുതി. ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രങ്ങൾക്ക് താഴെ കമന്റുകളുമായി നിരവധി പേർ എത്തിയത്.
The post സമയമാകുമ്പോൾ കണ്ടുമുട്ടാം, മിസ്സ് യൂ : മുത്തശ്ശിയുടെ ഓർമകളുമായി സൗഭാഗ്യ appeared first on Viral Max Media.
from Mallu Articles https://ift.tt/OKxCz2g
via IFTTT