തന്റെ മകളെ സ്ത്രീധനം നല്‍കി വിവാഹം കഴിപ്പിക്കില്ലെന്ന് നടൻ മോഹൻലാല്‍. സ്ത്രീധനം വാങ്ങി വിവാഹം കഴിച്ചയാളല്ല താനെന്നും താരം വ്യക്തമാക്കി.നേര് സിനിമയുടെ ഭാഗമായി നല്‍കിയ അഭിമുഖത്തിനിടെയാണ് താരം സ്ത്രീധനത്തെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കിയത്.
‘സ്ത്രീധനം വാങ്ങുന്നത് ശരിയല്ല എന്നതാണ് എന്റെ അഭിപ്രായം. ഒരു നടൻ എന്ന നിലയില്‍ ഇത്തരം കാര്യങ്ങള്‍ കേള്‍ക്കുമ്ബോള്‍ ഭയങ്കര സങ്കടം തോന്നും. ഒരു കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍, അവനെ എങ്ങനെയെങ്കിലും പിടിച്ചോ എന്നാണു നമുക്ക് കേള്‍ക്കേണ്ടത്.’- മോഹൻലാല്‍ പറഞ്ഞു.
സംവിധായകൻ ജീത്തു ജോസഫും വിഷയത്തില്‍ നിലപാട് വ്യക്തമാക്കി. ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ വളരെ സ്ട്രോങ് ആണെന്നും സ്ത്രീധനം ചോദിക്കുന്നവരെ വേണ്ട എന്ന് അവര്‍ പറയും എന്നും ജീത്തു ജോസഫ് പറഞ്ഞു. ‘ഇപ്പോള്‍ കാര്യങ്ങള്‍ പഴയതുപോലെ അല്ല. ഇപ്പോള്‍ പെണ്‍കുട്ടികളും സ്ട്രോങ് ആണ്. എനിക്ക് രണ്ടു പെണ്‍കുട്ടികളാണ്. സ്ത്രീധനം ചോദിക്കുന്നവനെ ഞാൻ കെട്ടില്ല എന്ന് അവര്‍ പറഞ്ഞിട്ടുണ്ട്. പക്ഷേ ചില പെണ്‍കുട്ടികള്‍ ഇമോഷനലി പെട്ടുപോയിക്കാണും. പക്ഷേ സമൂഹത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ട്.”- ജീത്തു ജോസഫ് പറഞ്ഞു.
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നേരാണ് മോഹൻലാലിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. കോര്‍ട്ട് ഡ്രാമയായി എത്തുന്ന ചിത്രത്തില്‍ അഭിഭാഷകന്റെ വേഷത്തിലാണ് മോഹൻലാല്‍ അഭിനയിക്കുന്നത്. ഡിസംബര്‍ 21നാണ് ചിത്രം തിയറ്ററില്‍ എത്തുന്നത്.
The post സ്ത്രീധനം വാങ്ങിയല്ല ഞാൻ വിവാഹം കഴിച്ചത്, മകൾക്കും ഉണ്ടാവില്ല, തുറന്നു പറച്ചിലുമായി മോഹൻലാൽ appeared first on Viral Max Media.
from Mallu Articles https://ift.tt/Khb6uRS
via IFTTT