അപ്പാർട്ട്മെന്റിൽ വച്ചു മറ്റൊരു സ്ത്രീയോടൊപ്പം കണ്ടു , ഭാര്യക്ക് നേരെ മർദ്ദനം : സീരിയൽ നടൻ രാഹുൽ ഒളിവിൽ

മലയാളം മിനിസ്ക്രീൻ പരമ്പരകളിലൂടെ പല പ്രേക്ഷകർക്ക് പ്രിയങ്കരനായ നടൻ രാഹുൽ രവിയ്ക്കെതിരെ ചെന്നൈ പൊലീസിന്റെ ലുക്ക് ഔട്ട് നോട്ടീസ്. നടൻ ശാരീരികമായി ഉപദ്രവിക്കുന്നുവെന്ന് ആരോപിച്ച് ഭാര്യ ലക്ഷ്മി എസ്. നായർ ആണ് പരാതി നൽകിയിരിക്കുന്നത്. നിലവിൽ രാഹുൽ ഒളിവിൽ ആണെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

2023 ഏപ്രിൽ 26 ന് , പൊലീസിന്റെയും അപ്പാർട്ട്മെന്‍റ് അസോസിയേഷൻ അംഗങ്ങളുടെയും സാന്നിധ്യത്തിൽ രാഹുലിനൊപ്പം മറ്റൊരു സ്ത്രീയെ കണ്ടുവെന്നും അപ്പാർട്ട്മെന്റിൽ നിന്ന് ഭാര്യ രാഹുലിനെയും സ്ത്രീയെയും പിടികൂടി എന്നും എഫ്ഐആറിലൂടെ ചൂണ്ടിക്കാണിക്കുന്നുണ്ട്.

മോഡലിംഗ് രംഗത്തിലൂടെ ആണ് രാഹുല് അഭിനയത്തിലേക്ക് കടന്നുവരുന്നത്. പിന്നീട് പൊന്നമ്പിളി എന്ന പരമ്പരയിലൂടെ ശ്രദ്ധേയൻ ആവുകയായിരുന്നു. അതിനുശേഷം മലയാളത്തിലും തമിഴിലും നിരവധി അവസരങ്ങൾ വന്നു. നന്ദിനി എന്ന ഹിറ്റ് സീരിയലിൽ പ്രധാന കഥാപാത്രമായതോടുകൂടി താരം കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി. ഇപ്പോൾ സൺ ടിവിയിൽ ഉൾപ്പെടെ നിരവധി പരമ്പ പരമ്പരകളുടെ ഭാഗമാണ്.

വിവാഹത്തിനുശേഷം രാഹുൽ ലക്ഷ്മിയെ നിരന്തരമായി മർദ്ദിക്കാറുണ്ടായിരുന്നു എന്നും പറയുന്നു. ഭാര്യയ്ക്ക് മാനസിക വിഭ്രാന്തി ഉണ്ടെന്ന് രാഹുൽ ആരോപിക്കുന്നത് ഒരു കോടതിക്കും അംഗീകരിക്കാൻ സാധിക്കില്ലെന്നും കോടതി അറിയിച്ചു. ഇരുവരും വിവാഹിതരാകുന്നത് 2020 ലാണ്.

The post അപ്പാർട്ട്മെന്റിൽ വച്ചു മറ്റൊരു സ്ത്രീയോടൊപ്പം കണ്ടു , ഭാര്യക്ക് നേരെ മർദ്ദനം : സീരിയൽ നടൻ രാഹുൽ ഒളിവിൽ appeared first on Viral Max Media.



from Mallu Articles https://ift.tt/HuUP1qw
via IFTTT
Previous Post Next Post