ജയറാമിന്റെയും പാർവതിയുടെയും മകൾ മാളവിക ജയറാമിന്റെ വിവാഹനിശ്ചയം കഴിഞ്ഞ ദിവസം അതി ഗംഭീരമായാണ് താര കുടുംബം ആഘോഷിച്ചത്. കർണാടകയിലെ കൂർഗിൽ വെച്ചായിരുന്നു ചടങ്ങുകൾ നടന്നത്.
ഇപ്പോഴിതാ വിവാഹനിശ്ചയത്തോടനുബന്ധിച്ച് നടൻ ജയറാമും കാളിദാസ് ജയറാമും പങ്കുവെച്ച കുറിപ്പുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാവുന്നത്. “നീ എൻഗേജ്ഡ് ആയി എന്നെനിക്ക് വിശ്വാസിക്കാനാവുന്നില്ലന്നും ഇനി ഇവൾ നിന്റെ ഉത്തരവാദിത്വമാണ് അളിയാ എന്ന രസകരമായ കമന്റ് നൽകികൊണ്ടായൊരുന്നു ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് കാളിദാസ് ജയറാം ഇൻസ്റ്റഗ്രാമിൽ എത്തിയത്.
തനിക്ക് ഇനിമുതൽ ഒരു മകൻ കൂടിയുണ്ടെന്നാണ് നടൻ ജയറാം വേദിയിലൂടെ പറഞ്ഞത്. “ ചക്കിക്കുട്ടന്റെ വിവാഹനിശ്ചയം കഴിഞ്ഞിരിക്കുന്നു. ഇപ്പോൾ എനിക്ക് മറ്റൊരു മകൻ കൂടിയുണ്ട് പേര് നവ് ഗിരീഷ്. രണ്ടുപേർക്കും ജീവിതകാലം മുഴുവൻ എല്ലാ വിധ മംഗളങ്ങളും എന്റെ മക്കൾക്ക് നേരുന്നു” എന്ന് ആണ് ജയറാംസോഷ്യൽ മീഡിയയിൽ കുറിച്ചത്.
പാലക്കാട് സ്വദേശിയായ നവനീത് ഗിരീഷ് ആണ് വരൻ. കുറച്ചുകാലമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു . ഈയടുത്താണ് മാളവിക തന്റെ പ്രണയം ഇൻസ്റ്റഗ്രാമിലൂടെ പ്രേക്ഷകകർക്കായി വെളിപ്പെടുത്തിയത്. യുകെയിൽ ചാര്‍ട്ടേഡ് അക്കൗണ്ടന്റായാണ് നവനീത് ജോലി ചെയ്യുകയുമാണ്.
The post ചക്കിയുടെ ഭാവിവരൻ ചില്ലറക്കാരനല്ല : താരപുത്രിയ്ക്ക് ആശംസകളുമായി സിനിമലോകം appeared first on Viral Max Media.
from Mallu Articles https://ift.tt/F29Y8IH
via IFTTT