പ്രണയത്തിന് പ്രത്യേക അർത്ഥം നൽകിയവൻ ഫോട്ടോയുമായി തനു, പെണ്ണില്ല എന്ന് പറഞ്ഞുനടന്നവന് വരെ പെണ്ണായി എന്ന് കമന്റ്, കിടിലൻ മറുപടിയും

മലയാള സിനിമയിലെ യുവ താരങ്ങളിൽ ശ്രദ്ധേയനായ ഷൈൻ ടോം ചാക്കോ പങ്കിട്ട ഏറ്റവും പുതിയ ഫോട്ടോ ആരാധകർക്കിടയിൽ ചർച്ചകയാകുന്നു. ഇന്നലെ വൈകുന്നേരമാണ് ഡാൻസ് പാർട്ടി എന്ന പുതിയ സിനിമയുടെ ഓഡിയോ ലോഞ്ച് നടന്നത്. ഷൈൻ ടോം ചാക്കോ ഡാൻസ് പാർട്ടിയുടെ ഓഡിയോ ലോഞ്ചിന് വന്നത് കാമുകിയ്‌ക്കൊപ്പമാണ്. അതോടെ ആരാണ് ആ കാമുകി, ഷൈൻ ടോം ചാക്കോയുടെ തനു എന്ന് തിരച്ചിലിലായി സോഷ്യൽ മീഡിയ

അങ്ങനെ ഏറ്റവും ഒടുവിൽ പങ്കുവച്ച പോസ്റ്റും, അതിന്റെ ക്യാപ്ഷനും, അതിന് താഴെ വരുന്ന കമന്റുകളുമൊക്കെയാണ് ഇപ്പോൾ വൈറലാവുന്നത്. ‘പ്രണയത്തിന് പ്രത്യേക അർത്ഥം നൽകിയവൻ’ എന്ന് പറഞ്ഞാണ് ചേർന്നു നിൽക്കുന്ന മൂന്ന് ഫോട്ടോകൾ തനു പങ്കുവച്ചത്. അതിന് താഴേ വന്ന മിക്ക കമന്റുകൾക്കും തനു മറുപടി നൽകിയിട്ടുമുണ്ട്.

രസകരമായ കമന്റുകൾക്ക് അതേ നാണയത്തിൽ തന്നെയാണ് തനുവിന്റെ മറുപടി. ‘അണ്ണൻ പെണ്ണ് കെട്ടില്ല എന്നാണ് ഞാൻ വിചാരിച്ചത്. സിംഗിൾസിനൊക്കെ ഒരു മോട്ടിവേഷൻ ആയിരുന്നു. എന്റെ മോട്ടിവേഷൻ പോയി’ എന്ന് പറഞ്ഞു വന്ന ആളോട്, ‘എപ്പോഴും സിംഗിൾ ആവാൻ പറ്റുമോ’ എന്നായിരുന്നു തനുവിന്റെ ചോദ്യം.

‘പെണ്ണില്ല പെണ്ണില്ല എന്ന് പറഞ്ഞു നടന്നവന് വരെ പെണ്ണായി’ എന്ന് പറഞ്ഞയാളോട്, ‘അതെന്താ മൊയ്തീനെ അങ്ങനെ ഒരു പറച്ചിൽ’ എന്ന് ചോദിച്ച് തനു എത്തി. അങ്ങനെ മിക്ക കമന്റുകൾക്കും ഷൈൻ ടോം ചാക്കോയുടെ പ്രണയിനി മറുപടി നൽകിയിട്ടുണ്ട്. രണ്ട് പേരുടെയും ഒരുപോലത്തെ പല്ലുകൾ ആണെന്നാണ് കൂടുതൽ ആളുകളുടെയും അഭിപ്രായം. അതിനൊക്കെയുള്ള മറുപടി ചിരിയിൽ ഒതുക്കി.

The post പ്രണയത്തിന് പ്രത്യേക അർത്ഥം നൽകിയവൻ ഫോട്ടോയുമായി തനു, പെണ്ണില്ല എന്ന് പറഞ്ഞുനടന്നവന് വരെ പെണ്ണായി എന്ന് കമന്റ്, കിടിലൻ മറുപടിയും appeared first on Viral Max Media.



from Mallu Articles https://ift.tt/W0J8FHC
via IFTTT
Previous Post Next Post