മലയാള സിനിമ പ്രേക്ഷകർ ഏറ്റവും അധികം കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലിൻറെ മലൈക്കോട്ടൈ വാലിഭന്‍. ചിത്രത്തിലെ ഏറ്റവും പുതിയ ഗാനം യൂട്യൂബ് ട്രെന്റിങില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുകയാണ് ഇപ്പോൾ. മലൈക്കോട്ടൈ വാലിഭന്‍ എന്ന ചിത്രത്തിലെ ‘പുന്നാരക്കാട്ടിലെ പൂവനത്തില്‍’ എന്ന പാട്ട് അതിമനോഹരമായി ആലപിച്ചിരിക്കുന്നത് പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭയ ആണ്.
ലിജോ സംവിധാനം ചെയ്യുന്ന ചിത്രം തിയേറ്ററിലെത്താൻ കാത്തിരിക്കുകയാണ് ആരാധകർ ഓരോരുത്തരും.ചിത്രത്തിൻറെ ഭാഗമായതിൽ സന്തോഷം അറിയിച്ചുകൊണ്ട് താരം ഇപ്പോൾ സമൂഹമാധ്യമത്തിൽ എത്തിയിരിക്കുകയാണ്.
സരിഗമ കാര്‍വ മലയാളത്തിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോ ഇതുവരെ കണ്ടത് ലക്ഷക്കണക്കിന് ആളുകളാണ്. മൂന്ന് മിനിട്ട് 54സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള പാട്ടില്‍ ഫീല്‍ ചെയ്യുന്ന പ്രണയത്തെ കുറിച്ചാണ് കൂടുതലും വർണിച്ചിരിക്കുന്നത്. കമൻറ് ബോക്സിൽ ഏറെയും വരുന്ന കമൻറുകൾ പ്രണയത്തെ കുറിച്ചാണ്.
പാട്ട് പാടാൻ അവസരം നൽകിയ ചിത്രത്തിലെ അണിയറ പ്രവർത്തകർക്ക് ദൈവത്തിനോട് നന്ദി അറിയിച്ചുകൊണ്ട് അഭയ സമൂഹമാധ്യമത്തിൽ എത്തിയിട്ടുണ്ട്. മോഹന്‍ലാല്‍ സാറിന് നന്ദി, ഗുരുകാരണവന്മാര്‍ക്കും നന്ദി അറിയിക്കുന്നു.ഈ നിമിഷം ഏറ്റവും അഭിമാനത്തോടെ മകളെ കുറിച്ച് നാടുമുഴുവന്‍ പാടിനടക്കുന്ന അച്ഛനെ ഞാന്‍ ഭൂമിയില്‍ ഇരുന്ന് കാണുകയാണ്. ഈ നിമിഷത്തിൽ.അച്ഛനെ വല്ലാതെ മിസ്സ് ചെയ്യുന്നു എന്നും അഭയ അറിയിച്ചു.
The post ഈ നിമിഷത്തിൽ അച്ഛനെ വല്ലാതെ മിസ്സ് ചെയ്യുന്നു, ലാൽ സാറിനു നന്ദി : അഭയഹിരൺമയി appeared first on Viral Max Media.
from Mallu Articles https://ift.tt/EzIOdpc
via IFTTT