ചക്കരമോളേ, പഞ്ചാരക്കുട്ടി എന്നൊക്കെ പറഞ്ഞ് ഓണ്‍ലൈനില്‍ പ്രൊപ്പോസലൊക്കെ കിട്ടാറുണ്ട്- ശിവാനി മേനോൻ

ടെലിവിഷൻ പരമ്പരകളുടെ കാര്യത്തിൽ റേറ്റിംഗിൽ ഏറെ മുന്നിൽ നിൽക്കുന്ന ഒരു ഹാസ്യ പരമ്പരയാണ് ഫ്ലാവേഴ്സ് ടി.വിയിൽ സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും. ഉപ്പും മുളകിലൂടെ വളരെ ചെറിയ കുട്ടികളായി പ്രേക്ഷകരുടെ മനംകവർന്ന താരങ്ങളായിരുന്നു കേശുവും ശിവയും. കേശുവായി അൽ സാബിത്തും ശിവയായി ശിവാനി മേനോനുമാണ് അഭിനയിച്ചിരുന്നത്.

ഉപ്പും മുളകിലും വന്ന ശേഷം മലയാളികൾകളുടെ മനസ്സുകളിൽ സ്ഥാനം പിടിക്കാൻ ഇരുവർക്കും സാധിച്ചു. ഒരു ടെലിവിഷന്‍ സീരിയല്‍ എന്നതിലുപരിയായി ഉപ്പും മുളകും കുടുംബത്തെ മലയാളികള്‍ കാണുന്നത് അവരുടെ തൊട്ടടുത്ത വീട്ടിലെ ആളുകളെ പോലെയാണ്. ഉപ്പും മുളകും കുടുംബത്തിലെ ഒരോ അംഗവും മലയാളികള്‍ക്ക് പ്രിയപ്പെട്ടവരും സുപരിചിതരുമാണ്. സോഷ്യൽ മീഡിയയിൽ സജീവം ശിവാനിയാണ്. സ്വന്തമായി ഒരു യൂട്യൂബ് ചാനലും ശിവാനിയ്ക്കുണ്ട്. ഇരുവർക്കും ഇപ്പോൾ പ്രായം പതിനാറാണ്. ഒരു ലോക്കൽ ചാനലിൽ കിലുക്കാംപെട്ടി എന്ന ഷോയിൽ കുട്ടി അവതാരകയായിട്ടായിരുന്നു ശിവാനിയുടെ കരിയർ ആരംഭിച്ചത്.

എന്നാലിപ്പോൾ ഒരു അഭിമുഖത്തിൽ ശിവാനി പറഞ്ഞ വാക്കുളാണ് സോഷ്യൽമീഡിയയിൽ വൈറലായി മാറുന്നത്. തന്റെ റിലേഷന്‍ഷിപ്പ് സ്റ്റാറ്റസിനെകുറിച്ചായിരുന്നു ശിവാനി പറഞ്ഞത്. ഗൂഗിളില്‍ തന്നെക്കുറിച്ച് ഏറ്റവും കൂടുതല്‍ സേര്‍ച്ച് ചെയ്യപ്പെട്ട കാര്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു ശിവാനി. കറന്റ്ലി സിംഗിള്‍, നോട്ട് റെഡി ടു മിംഗിള്‍. കാരണം അമ്മ വീട്ടില്‍ കേറ്റൂല ഗായ്സ് എന്നാണ് ശിവാനി പറയുന്നത്.

അതേസമയം, ഓണ്‍ലൈനില്‍ പ്രൊപ്പോസലൊക്കെ കിട്ടാറുണ്ടെന്നും ശിവാനി പറഞ്ഞു. ചക്കരമോളേ, പഞ്ചാരക്കുട്ടി എന്നൊക്കെ പറയും. ഞാന്‍ പക്ഷെ താങ്ക്യു ചേട്ടാ, ഇപ്പോള്‍ താല്‍പര്യമില്ല പിന്നെ നോക്കാം എന്ന് പറഞ്ഞ് വിടും. എന്റെ കാര്യം നോക്കാനെ എനിക്ക് സമയമില്ല. പിന്നെയാണ് വേറെ ഒരാളുടെ കാര്യം എന്നാണ് ശിവാനി പറയുന്നത്.

എല്ലാവര്‍ക്കും സ്നേഹം വേണം. തല്‍ക്കാലം ഇപ്പോള്‍ എന്റെ മാതാപിതാക്കള്‍ നന്നായി തരുന്നുണ്ട്. അതുപോരാ എന്നല്ല, എപ്പോഴെങ്കിലും വേറെ ഒരാളുടെ കൂടെ വേണമെന്ന് തോന്നിയാല്‍ ആവാം. ഇപ്പോള്‍ ഞാന്‍ വളരെ നന്നായിട്ടാണ് പോകുന്നത്. തിരക്കുള്ള ഷെഡ്യൂളാണ്. അപ്പോള്‍ വേറൊരു കാര്യത്തിലേക്ക് ശ്രദ്ധ തിരിക്കണം എന്ന് ചിന്തയില്ല. പതിനാറ് വയസേ ആയിട്ടുള്ളൂ, പത്ത് പതിനഞ്ച് വര്‍ഷം കൂടെയില്ലേ അതിനൊക്കെ എന്നും താരം ചോദിക്കാറുണ്ട്.

The post ചക്കരമോളേ, പഞ്ചാരക്കുട്ടി എന്നൊക്കെ പറഞ്ഞ് ഓണ്‍ലൈനില്‍ പ്രൊപ്പോസലൊക്കെ കിട്ടാറുണ്ട്- ശിവാനി മേനോൻ appeared first on Viral Max Media.



from Mallu Articles https://ift.tt/kQRrah4
via IFTTT
Previous Post Next Post