ഓരോരുത്തരുടെ മാനസിക നില എത്രത്തോളം മൃഗിയമാണ് : മീരയുടെ ചിത്രത്തിന് താഴെ വിമർശന കമൻറുകൾ

ഭാവി വരനായ ശ്രീജുവിനൊപ്പമുള്ള തന്റെ ഒരു പുതിയ ചിത്രം നടി മീര നന്ദൻ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതിന് ശേഷം കമൻറ് ബോക്സിൽ മോശം അഭിപ്രായങ്ങളുമായി നിരവധി പേരാണ് എത്തിയത് . ശ്രീജുവിനെ പരിഹസിക്കുന്ന തരത്തിലാണ് ചിലർ കമന്റുകൾ എഴുതിയിരിക്കുന്നത്. അനുകൂല കമന്റുകളുമായി മറ്റൊരു കൂട്ടരും സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു.അവതാരക, അഭിനേത്രി, ഗായിക, റേഡിയോ ജോക്കി എന്നിങ്ങനെ പല രംഗങ്ങളിലൂടെ മീരയെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്മ് ഈയടുത്താണ് മീര വിവാഹിത ആകാൻ പോകുന്ന സന്തോഷവാർത്ത പ്രേക്ഷകരുമായി പങ്കുവെച്ചത്.

കാശ് മാത്രം കണ്ടാണ് ശ്രീജുവിനെ വിവാഹം കഴിക്കാന്‍ മീര തയ്യാറായത് എന്ന് വരെ ചിലർ കമന്റിൽ പറയുന്നു. അതേസമയം മീരയേയും വരനേയും അനുകൂലിച്ചുകൊണ്ട് നിരവധി പേരാണ് കമൻറ് ബോക്സുകളിൽ എത്തിയിരിക്കുന്നത്.

പലരും ഒരാളെ വിലയിരുത്തുന്നത് അയാളുടെ സൗന്ദര്യം നോക്കി ആണെന്നും മലയാളികളുടെ ഇത്തരത്തിലുള്ള സ്വഭാവം ഒരുകാലത്ത് മാറാൻ പോകുന്നില്ലന്നും ചിലരുടെ മാനസികാവസ്ഥ എത്രത്തോളം മൃഗീയമാണെന്ന് ഈ കമന്റുകൾ കണ്ടാൽ മനസ്സിലാകും എന്നും നേരെ അനുകൂലിച്ചുകൊണ്ട് ചിലർ സമൂഹമാധ്യമത്തിൽ എഴുതി. ഇപ്പോൾ ദുബായിൽ റേഡിയോ ജോക്കി ആയാണ് മീര ജോലി ചെയ്യുന്നത്.

The post ഓരോരുത്തരുടെ മാനസിക നില എത്രത്തോളം മൃഗിയമാണ് : മീരയുടെ ചിത്രത്തിന് താഴെ വിമർശന കമൻറുകൾ appeared first on Viral Max Media.



from Mallu Articles https://ift.tt/zIN6q2x
via IFTTT
Previous Post Next Post