മലയാള സിനിമയുടെ പ്രിയപ്പെട്ട താരദമ്പതികൾ ആയിരുന്നു മനോജ് കെ ജയനും ഉർവശിയും. ഒരുമിച്ച് നിരവധി ചിത്രങ്ങളിൽ അഭിനയിക്കുകയും ഇരുവരും പ്രണയത്തിലാവുകയും ഒടുവിലാ ബന്ധം വിവാഹത്തിലേക്ക് എത്തുകയുമായിരുന്നു. പ്രേക്ഷകർ ഏറെ കാത്തിരുന്ന താരവിവാഹം കൂടിയായിരുന്നു ഉർവശിയുടേതും മനോനിജിന്റേതും. ജീവിതത്തിലേക്ക് ഒരു കുഞ്ഞു പിറന്നതോടുകൂടി ഇരുവരുടെയും ബന്ധത്തിലെ താളപിഴകൾ സംഭവിക്കാൻ തുടങ്ങി. വൈകാതെ തന്നെ പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് രണ്ടുപേരും വേർപിരിയുകയാണെന്ന് വാർത്തയും പുറത്തുവിട്ടു. മകൾ കുഞ്ഞാറ്റ മനോജിനോപ്പമാണ് താമസിച്ചിരുന്നത്.
വിവാഹമോചിതർ ആയതിനുശേഷം ഉർവശിയും മനോജ് കെ ജയനും വീണ്ടും മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു. അതിലും മക്കളുണ്ട്. മനോജ് കെ ജയനൊപ്പമാണ് കുഞ്ഞാറ്റ ഇപ്പോൾ താമസിക്കുന്നത്. ഉർവശിക്ക് മറ്റൊരു വിവാഹബന്ധത്തിൽ ഒരു മകൻ കൂടിയുണ്ട്. ഇപ്പോൾ മനോജ് കെ ജയന്റെയും മകൾ കുഞ്ഞാറ്റയുടെയും ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ആണ് വനിതയിലൂടെ പുറത്തുവന്നിരിക്കുന്നത്. ഇത്തവണത്തെ വനിത മാഗസിൻ റെ കവർഗേൾ കൂടിയാണ് കുഞ്ഞാറ്റ.
അമ്മയെയും അച്ഛനെയും പോലെ മകളും അഭിനയരംഗത്തേക്ക് വരികയാണോ എന്നാണ് ചിത്രങ്ങൾ കണ്ട് ആരാധകർ ചോദിക്കുന്നത്. സമൂഹമാധ്യമത്തിൽ കുഞ്ഞാറ്റ വളരെയധികം സജീവമാണ്. വിദേശത്താണ് പഠിക്കുന്നത്.
The post ഒറ്റനോട്ടത്തിൽ ഉർവശി തന്നെ!!! അച്ഛന്റെയും അമ്മയുടെയും പാത പിന്തുടരാൻ ഒരുങ്ങി കുഞ്ഞാറ്റ appeared first on Viral Max Media.
from Mallu Articles https://ift.tt/6Z8SB1C
via IFTTT