ഒരു സമയത്ത് ഇന്ത്യൻ സിനിമ അടക്കിവാണ് താര സുന്ദരിയായിരുന്നു ഖുശ്ബു ഇപ്പോൾ ബിജെപി പാർട്ടിയുടെ അംഗമായി താരം മാറിയിരിക്കുകയാണ് അതോടൊപ്പം തന്നെ ദേശീയ വനിതാ കമ്മീഷൻ അംഗം കൂടിയാണ് ഖുശ്ബു. സുഹൃത്തും നടനുമായ സുരേഷ് ഗോപിയെ കുറിച്ച് ഖുഷിബു പറയുന്ന വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത് രാഷ്ട്രീയം നോക്കി ആളുകളെ അളക്കാൻ പാടില്ല എന്നാണ് ഖുശ്ബു തന്റെ സഹപ്രവർത്തകനും സുഹൃത്തുമായ സുരേഷ് ഗോപിയെ കുറിച്ച് പറയുന്നത് സുരേഷ് ഗോപി എന്ന മനുഷ്യനെ തനിക്ക് വർഷങ്ങളായി അറിയാം
ഇപ്പോഴുള്ള രാഷ്ട്രീയക്കാരെ പോലെ സ്വന്തം സമ്പാദ്യം മെച്ചപ്പെടുത്തണമെന്ന് ഉദ്ദേശത്തോടെ രാഷ്ട്രീയത്തിലേക്ക് എത്തിയ ആളല്ല അദ്ദേഹം മറിച്ച് നാടിനും നാട്ടുകാർക്കും വേണ്ടി പലതും ചെയ്യാൻ മനസ്സുള്ള ആളാണ് സ്വന്തം സമ്പാദ്യത്തിൽ നിന്നും മറ്റുള്ളവരെ സഹായിക്കുന്ന അദ്ദേഹത്തെപ്പോലെയുള്ള ഒരു നേതാവ് അധികാരത്തിൽ വന്നാൽ ഒരുപാട് മാറ്റങ്ങളാണ് ഉണ്ടാവാൻ പോകുന്നത് മലയാളികൾ അദ്ദേഹത്തിന് ഒരു അവസരം നൽകി നോക്കണം എന്നും ഖുശ്ബു പറയുന്നുണ്ട് ഞങ്ങളുടെ സൗഹൃദം യാതവം എന്ന സിനിമ മുതൽ തുടങ്ങിയതാണ് അത് ഇന്ന് ഈ നിമിഷം വരെയും തുടരുന്നുണ്ട്
അന്നുമുതൽ ഇപ്പോൾ വരെയും തിരുവനന്തപുരത്ത് വന്നിട്ട് വീട്ടിൽ ചെന്നില്ലെങ്കിൽ അദ്ദേഹം കൊല്ലും. വളരെ വ്യക്തിപരമായ ബന്ധമാണ് സുരേഷേട്ടനുമായി ഉള്ളത് എനിക്ക് ഫോണിൽ വിളിച്ച് അദ്ദേഹത്തെ സംസാരിക്കാൻ സാധിക്കും. ഞാൻ തിരുവനന്തപുരത്ത് വന്നാൽ അദ്ദേഹത്തിന്റെ വീട്ടിലാണ് എപ്പോഴും താമസിക്കുന്നത് അദ്ദേഹത്തിന്റെ ഭാര്യയുമായും കുട്ടികളുമായും അടുത്ത സൗഹൃദം തന്നെയാണ് ഞാൻ പുലർത്തുന്നത് ഞങ്ങളുടെ കുട്ടികൾ തമ്മിലും വളരെ നല്ല അടുപ്പമാണ് ഉള്ളത്
എന്റെ മകളും അദ്ദേഹത്തിന്റെ മകളും പഠിച്ചത് ലണ്ടനിൽ ആണ് അവർ രണ്ടുപേരും വളരെ അടുത്ത സുഹൃത്തുക്കളുമാണ് യാദവം ചെയ്യുന്ന സമയത്ത് എനിക്ക് മലയാളം തീരെ അറിയില്ല അദ്ദേഹം എന്നെ ഒരുപാട് സഹായിച്ചു ഞങ്ങൾ തമ്മിൽ വളരെ നല്ലൊരു സൗഹൃദം ഉണ്ടായി സുരേഷേട്ടൻ ദേഷ്യം വന്നാലും വളരെ പെട്ടെന്ന് തന്നെ ദേഷ്യം പിടിക്കും അങ്ങനെ തന്നെ ദേഷ്യം പോവുകയും ചെയ്യും എന്ത് സംസാരിച്ചാലും അദ്ദേഹം ഹൃദയത്തിൽ നിന്ന് സംസാരിക്കുന്ന ആളാണ് ചുമ്മാ നമ്മളെ സന്തോഷിപ്പിക്കാൻ വേണ്ടി എന്തെങ്കിലും പറയുന്ന കൂട്ടത്തിൽ അല്ല അത് ആളുകളിൽ അപൂർവമായി കാണുന്ന ഒരു ഗുണമാണ് അദ്ദേഹം ഒരു തുറന്ന ഹൃദയമുള്ള ആളാണ് തന്റെ വൈകാരികത ഒളിച്ചുവയ്ക്കാനും അദ്ദേഹത്തിന് അറിയില്ല
The post മനസ്സ് നിറയുന്ന നന്മയുള്ള മനുഷ്യനാണ് സുരേഷേട്ടൻ പദവി മോഹിച്ചല്ല അദ്ദേഹം രാഷ്ട്രീയത്തിലിറങ്ങിയത് അദ്ദേഹത്തിന് കേരളം ഒരു അവസരം കൊടുത്താൽ അത് മനസ്സിലാകും. സുരേഷ് ഗോപിയെ കുറിച്ച് ഖുശ്ബു appeared first on Viral Max Media.
from Mallu Articles https://ift.tt/BQ2jm7T
via IFTTT