അവതാരികയായും അഭിനേത്രിയായും വ്ലോഗറായും മലയാളി പ്രേക്ഷകർക്കിടയിൽ പ്രിയങ്കരിയായ താരമാണ് അശ്വതി ശ്രീകാന്ത്. സ്വകാര്യ എഫ്മിലൂടെയാണ് അശ്വതി മലയാളികൾക്കിടയിൽ ശ്രദ്ധ നേടിയെടുത്തത്. പിന്നീട് അങ്ങോട്ട് ചാനലുകളിൽ അവതാരികയായും ചക്കപ്പഴം എന്ന സീരിയലിൽ അഭിനയത്രിയായി മലയാളികൾക്കിടയിൽ സുപരിചിത ആവുകയായിരുന്നു.
ഇപ്പോഴിതാ മക്കളെക്കുറിച്ച് അശ്വതി സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. കുഞ്ഞിലെ മകളെ കാണാതെയായിരുന്നു ജോലിക്ക് പോയിരുന്നതെന്നും ആദ്യത്തെ കുഞ്ഞുണ്ടായതിനു ശേഷം അവളെ കണ്ണുവെട്ടിച്ച് ജോലിക്ക് പോകാൻ ഒരുപാട് കഷ്ടപ്പെട്ടിരുന്നുവെന്നും എന്നാൽ രണ്ടാമത്തെ മകൾ ഉണ്ടായതിനു ശേഷം ആ സ്ട്രാറ്റജി മാറ്റിയെടുത്തുവെന്നും അശ്വതി പറയുന്നു. താരത്തിന്റെ വാക്കുകൾ ഒരുപാട് അമ്മമാർക്ക് സഹായകരമാകുന്ന ഒന്നാണ്.
പോസ്റ്റ് : പദ്മ കുഞ്ഞായിരിക്കുമ്പോൾ ഒളിച്ചും പാത്തുമാണ് വീട്ടിൽ നിന്ന് ഞാൻ പുറത്തു കടന്നിരുന്നത്. കണ്ടാൽ നിലവിളിക്കുമെന്ന് ഉറപ്പാണ്. അത് കണ്ടിട്ട് പോകാൻ എനിക്കും സങ്കടമാണ്, മാനേജ് ചെയ്യാൻ വീട്ടിൽ ഉള്ളവർക്കും ബുദ്ധിമുട്ടാണ്.
അതുകൊണ്ട് പോകാൻ ഒരുങ്ങുമ്പോഴേ ആരെങ്കിലും അവളെ എന്റെ അടുത്ത് നിന്ന് മറ്റും. സത്യത്തിൽ അത് കുഞ്ഞിന്റെ ഇൻസെക്യൂരിറ്റി കൂട്ടിയതേയുള്ളൂ. പിന്നെ എന്നെ കാണുമ്പോൾ അവൾ കൂടുതൽ വഴക്കാളിയായി. അടുത്ത് നിന്ന് മാറിയാലോ ഉറങ്ങിപ്പോയാലോ അമ്മ പൊയ്ക്കളയുമെന്ന് പേടിച്ചവൾ കൂടുതൽ കൂടുതൽ ഒട്ടിപ്പിടിച്ചു. അത് കൊണ്ട് രണ്ടാമത്തവൾ വന്നപ്പോൾ സ്ട്രാറ്റജി മാറ്റി. പോകുമ്പോൾ പറഞ്ഞിട്ടേ പോകൂ.
കരഞ്ഞാലും മുന്നിലൂടെ തന്നെ പോകും. തിരിച്ചു വരുമെന്ന് ഉറപ്പ് കൊടുക്കും. ഇപ്പോൾ ഞാൻ എവിടെ പോയാലും തിരിച്ചു വരുമെന്ന് അവൾക്ക് ഉറപ്പാണ്. ഞാൻ വീട്ടിലുള്ളപ്പോഴും എന്റെ അടുത്ത് നിന്ന് മാറാൻ അവൾക്ക് വിശ്വാസക്കുറവില്ല. എന്നാൽ പത്തു വയസ്സുള്ള പദ്മ ഇപ്പോഴും കുളിക്കാൻ പോകുമ്പോൾ പോലും പറയും ‘അമ്മ ഞാൻ വന്നിട്ടേ പോകാവൊള്ളേ’ ന്ന്.
The post പിന്നെ എന്നെ കാണുമ്പോൾ അവൾ കൂടുതൽ വഴക്കാളിയായി, രണ്ടാമത്തെ അവൾ വന്നപ്പോൾ സ്ട്രാറ്റജി മാറ്റി : അശ്വതി ശ്രീകാന്ത് appeared first on Viral Max Media.
from Mallu Articles https://ift.tt/hpTPEMV
via IFTTT