സുബ്ബലക്ഷ്മിയുടെ അവസാന നാളുകളിൽ ആശ്വാസവാക്കുകളുമായെത്തിയ ദിലീപ് : സന്തോഷ കണ്ണീരുമായി താരകല്യാൺ

നർത്തകിയും അഭിനേത്രിയുമായ  താര കല്യാണിന്റെ അമ്മ സുബ്ബലക്ഷ്മി മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. പ്രായത്തെ തുടർന്നുള്ള അസുഖങ്ങളാൽ ഏറെ നാളുകളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു വെച്ചാണ് മരണം സംഭവിച്ചത്. മലയാളസിനിമയിലെ പ്രമുഖരുടെ അന്ത്യാഞ്ജലി അർപ്പിച്ചുകൊണ്ട് മാധ്യമങ്ങളിൽ എത്തിയിരുന്നു. സുബ്ബലക്ഷ്മിയുടെ അവസാന നാളുകളിൽ മലയാള സിനിമയിൽ നിന്നും കാണാൻ എത്തിയ ഒരാൾ ദിലീപ് മാത്രമായിരുന്നു എന്ന് താരയും വെളിപ്പെടുത്തുന്നു. ദിലീപ് വീട്ടിലേക്ക് വന്നതിന്റെ വീഡിയോകളും ചിത്രങ്ങളും താര സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു.

അവസാന നാളുകളിൽ സുബ്ബലക്ഷ്മി വീട്ടിലേക്ക് മാറ്റിയിരുന്നു. ആ സമയത്ത് ആയിരുന്നു ദിലീപ് കാണാനായി എത്തിയത്. അമ്മയെ കാണുകയും കുടുംബാംഗങ്ങളുടെ അസുഖത്തെക്കുറിച്ച് ചോദിച്ചറിഞ്ഞുമാണ് മടങ്ങിയത്. പങ്കുവെച്ച വീഡിയോ പോസ്റ്റിനും താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.

ജനപ്രിയ നായകൻ എന്ന് ദിലീപിനെ തങ്ങൾ വിളിക്കുന്നത് ഇതുകൊണ്ടാണെന്നും ആരാധകർ കമൻറുകൾ എഴുതി.

ദിലീപിനൊപ്പം കല്യാണരാമൻ എന്ന ചിത്രത്തിൽ സുബ്ബലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിലേക്ക് ശ്രദ്ധ നേടിയ ഒന്നായിരുന്നു. കല്യാണരാമൻ എന്ന ചിത്രം കണ്ട ഏതൊരാൾക്കും സുബ്ബലക്ഷ്മിയുടെ കഥാപാത്രത്തെ ഓർത്തിരിക്കുന്നതാണ്. നന്ദനം എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു. അതിലുപരി ഒരുപിടി പരമ്പരകളിലും അന്യഭാഷ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.

The post സുബ്ബലക്ഷ്മിയുടെ അവസാന നാളുകളിൽ ആശ്വാസവാക്കുകളുമായെത്തിയ ദിലീപ് : സന്തോഷ കണ്ണീരുമായി താരകല്യാൺ appeared first on Viral Max Media.



from Mallu Articles https://ift.tt/F9EglR6
via IFTTT
Previous Post Next Post