ബിഗ് ബോസ് മൂന്നാം സീസണിലെ പ്രേക്ഷകരുടെ പ്രിയ മത്സരജോഡിയായ ഫിറോസ് ഖാനും സജ്‌ന ഫിറോസും വേർപിരിയുന്നു . പരസ്പര സമ്മത പ്രകാരം വിവാഹമോചിതരാകാനുള്ള ഒരുക്കത്തിലാണെന്നു സജ്ന വെളിപ്പെടുത്തി. വളരെ പേർസണൽ ആയ കാരണങ്ങൾ കൊണ്ടാണ് ഈ തീരുമാനം എന്നും താരം അറിയിച്ചു.
ഇത്രയും നാൾ ഒപ്പമുണ്ടായിരുന്ന ഫിറോസ് ഇനി ജീവിതത്തിൽ ഒപ്പമില്ല എന്നറിയുമ്പോൾ ചിലർക്ക് തന്നോടുള്ള പെരുമാറ്റത്തിൽ വ്യത്യാസമുണ്ടെന്നും സജ്ന അഭിമുഖത്തിൽ പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് നടി പറഞ്ഞത്.
താരത്തിന്റെ വാക്കുകൾ : ജീവിതത്തെ കുറിച്ച് പറയാൻ കുറച്ച് ദുഃഖകരമായ കാര്യമാണ് ഇപ്പോഴുള്ളത് . ഞങ്ങളെ അറിയുന്നവർ ഒരിക്കലും ഇതുവരെ പ്രതീക്ഷിക്കാത്തൊരു കാര്യമാണ് പറയാൻ പോകുന്നത്. ഞാനും ഫിറോസിക്കയും വേർപിരിയാനുള്ള ഒരുക്കത്തിലാണ്. മ്യൂചൽ അണ്ടർസ്റ്റാന്റിലൂടെയാണ് ഞങ്ങൾ ഇപ്പോൾ ഡിവോഴ്സിലേക്ക് എത്തിയത്. കാരണം ഞാൻ ഇപ്പോൾ വെളിപ്പെടുത്തുന്നില്ല.
തികച്ചും വ്യക്തിപരമാണ് കാര്യങ്ങളാണ് നടന്നത് .വേർപിരിയുക എന്നത് ഞങ്ങൾ രണ്ടു പേരും കൂടി എടുത്ത തീരുമാനമാണ് ഞാനും ഫിറോസ് ഇക്കയും ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് നല്ല ഉമ്മയും ബാപ്പയും ആയിരിക്കുമെന്നും താരം പറഞ്ഞു.
The post മക്കൾക്ക് നല്ല ഉമ്മയും ബാപ്പയും ആയിരിക്കും, അവരുടെ കാര്യം മാത്രമേ ഞങ്ങൾക്ക് സംസാരിക്കാനുള്ളൂ: സജ്ന appeared first on Viral Max Media.
from Mallu Articles https://ift.tt/gQ1TKaH
via IFTTT