ഇപ്പോൾ സന്തോഷവതിയാണ്, ബ്രേക്കപ്പ് എടുക്കാനുണ്ടായ കാരണം വെളിപ്പെടുത്തി ദിയ

നടൻ കൃഷ്ണകുമാറിന്റെ കുടുംബം എല്ലാവര്ക്കും സുപരിചിതമാണ്. മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരെല്ലാം സോഷ്യൽ മീഡിയയിലെ താരങ്ങൾ. യൂട്യൂബ് ചാനലിൽ സിന്ധു പങ്കുവെക്കുന്ന വീഡിയോകൾ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ തന്റെ ബ്രേക്കപ്പ് തീരുമാനമാണ് ഈ വര്‍ഷം കൈക്കൊണ്ട ഏറ്റവും മികച്ച തീരുമാനം എന്ന് പറഞ്ഞ് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ദിയ കൃഷ്ണ.

2023 ല്‍ ചെയ്ത ഏറ്റവും മികച്ച കാര്യം എന്താണ് എന്ന ചോദ്യത്തിനായിരുന്നു ദിയയുടെ മറുപടി. തന്നെ പരിചയമുള്ളവര്‍ എല്ലാം ഇപ്പോള്‍ പറയുന്നത് നീ ഇപ്പോള്‍ നല്ല സന്തോഷവതിയാണല്ലോ എന്നാണ് എന്നും ദിയ പറയുന്നു. മുന്‍ കാമുകനുമായുള്ള ബന്ധത്തില്‍ അദ്ദേഹത്തെ മാത്രം താന്‍ തെറ്റ് പറയില്ല എന്നും തന്റെ ഭാഗത്തും തെറ്റുണ്ടായിരുന്നു എന്നും ദിയ സമ്മതിച്ചു. ചില കാര്യങ്ങള്‍ കണ്ടപ്പോള്‍ താന്‍ പുള്ളിക്കാരനെ പിടിച്ചു നിര്‍ത്താന്‍ പാടില്ലായിരുന്നു എന്നും ദിയ കൂട്ടിച്ചേര്‍ത്തു. അപ്പോള്‍ തന്നെ പൊയ്‌ക്കോ എന്ന് പറയേണ്ടതായിരുന്നു. എന്നാല്‍ ഞാന്‍ പിടിച്ചുനിര്‍ത്താനാണ് ശ്രമിച്ചത്. എല്ലാം ശരിയാക്കാം എന്ന് പറഞ്ഞു. എന്നാല്‍ പണ്ട് തന്നെ പോകാന്‍ പറഞ്ഞ് വിടേണ്ടതായിരുന്നു. ഞാന്‍ അത് ചെയ്തില്ല. അത് എന്റെ ഭാഗത്ത് നിന്നും വന്ന തെറ്റാണ്,’ ദിയ കൃഷ്ണ പറഞ്ഞു. എന്നാല്‍ 2023 ല്‍ താന്‍ ചെയ്ത ഏറ്റവും നല്ല കാര്യം അതായി മാറി എന്നും താരപുത്രി വ്യക്തമാക്കി.

സിംഗിള്‍ ആയിരിക്കുന്നതില്‍ താന്‍ ഒരുപാട് സന്തുഷ്ടയാണ് എന്നും ഇപ്പോള്‍ തനിക്ക് ഓരോ തരത്തിലുള്ളവര്‍ വരുമ്പോള്‍ എങ്ങനെ കൃത്യമായി കട്ട് ചെയ്തു കളയണം എന്ന് അറിയാം എന്നും ദിയ കൃഷ്ണ കൂട്ടിച്ചേര്‍ത്തു. ‘ ആ ടൈപ്പ് പയ്യന്മാരെ ഞാന്‍ കണ്ടു കഴിഞ്ഞു. ഏതൊക്കെ പയ്യന്മാരാണ് സുഹൃത്തായി കൂടെ നിന്നിട്ട് ഓന്തിന്റെ സ്വഭാവം കാണിച്ചത് എന്ന് നന്നായി അറിയാമെന്നും താരം വ്യക്തമാക്കുകയാണ്.

The post ഇപ്പോൾ സന്തോഷവതിയാണ്, ബ്രേക്കപ്പ് എടുക്കാനുണ്ടായ കാരണം വെളിപ്പെടുത്തി ദിയ appeared first on Viral Max Media.



from Mallu Articles https://ift.tt/RbG6zSP
via IFTTT
Previous Post Next Post