ഒരിക്കലും അയാളെ  പിടിച്ചു നിര്‍ത്താന്‍ പാടില്ലായിരുന്നു.  പറഞ്ഞു വിടുന്നതിന് പകരം എല്ലാം ശരിയാകുമെന്ന് വിചാരിച്ചു: ദിയ കൃഷ്ണ

സമൂഹ മാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള താരമാണ് നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ. ചേച്ചിയെ പോലെ തന്നെ അനിയത്തിമാരും സമൂഹമാധ്യമത്തിലെ മിന്നുന്ന താരങ്ങളാണ്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസരായി താരങ്ങളൊക്കെ പ്രേക്ഷകരുടെ ഇഷ്ടങ്ങൾ പിടിച്ചു പറ്റാറുണ്ട്. ഓരോ വിശേഷങ്ങളും പ്രേക്ഷകരെ അറിയിക്കുന്നത് സമൂഹമാധ്യമങ്ങൾ വഴിയാണ്.

ദിയയുടെ പ്രണയവും ബ്രേക്കപ്പുമെല്ലാം സോഷ്യല്‍മിഡിയില്‍ വലിയ ചർച്ചയ്ക്ക് വഴി വച്ചിരുന്നു. ഇപ്പോഴിതാ താനെ ഈ വർഷത്തിൽ എടുത്ത് തീരുമാനങ്ങളിൽ ഏറ്റവും നല്ലത് ബ്രേക്ക് അപ്പ് ആയിരുന്നുവെന്ന് യൂട്യൂബ് ചാനലിലൂടെ ദിയ തുറന്നു പറയുകയാണ്. ഏറ്റവും അടുത്ത പരിചയമുള്ളവർ ഇപ്പോൾ മുഖത്തുനോക്കി പറയുന്നത് നല്ല സന്തോഷമാണല്ലോ മുഖത്ത് എന്നാണ് പറയുന്നത്.

പുള്ളിക്കാരനെ മാത്രം ഒരിക്കലും തെറ്റ് പറയില്ലെന്നും കാരണങ്ങൾ തൻറെ ഭാഗത്തും ഉണ്ടായിരുന്നുവെന്നും . ചില കാര്യങ്ങൾ കണ്ടപ്പോൾ മനസ്സിലാക്കണം ആയിരുന്നു. ഒരിക്കലും ജീവിതത്തിൽ പിടിച്ചുനിർത്താൻ പാടില്ലായിരുന്നുവെന്നും അദ്ദേഹത്തെ പറഞ്ഞുവിടുന്നതിന് പകരം എല്ലാം ശരിയാകും എന്ന് കരുതി അദ്ദേഹത്തെ പിടിച്ചു വെച്ചതാണ് താൻ ചെയ്ത ഏറ്റവും വലിയ തെറ്റെന്നും താരം യൂട്യൂബ് ചാനലിലൂടെ പറയുന്നു.

2023 ഒരുപാട് കാര്യങ്ങൾ താൻ പഠിച്ചു.  ആരൊക്കെ ജീവിതത്തിൽ ചേർത്തുനിർത്തണമെന്നും ഒക്കെ പഠിപ്പിച്ചു തന്ന വർഷമായിരുന്നു 2023.  ചിലർ തന്റെ ഒപ്പം നിന്ന് ഓന്തിന്റെ സ്വഭാവം പോലെ മാറുമായിരുന്നു.   അങ്ങനെയുള്ള ചിലർ ഇപ്പോഴും തന്നെ സുഹൃത്തുക്കളാണ്. എല്ലാവരെയും അടുത്തു ഇടപഴകാനും സ്വഭാവം മനസ്സിലാക്കാനും ഈ വർഷം തന്നെ സഹായിച്ചുവെന്നും താരം പറഞ്ഞു

The post ഒരിക്കലും അയാളെ  പിടിച്ചു നിര്‍ത്താന്‍ പാടില്ലായിരുന്നു.  പറഞ്ഞു വിടുന്നതിന് പകരം എല്ലാം ശരിയാകുമെന്ന് വിചാരിച്ചു: ദിയ കൃഷ്ണ appeared first on Viral Max Media.



from Mallu Articles https://ift.tt/xwIPaU3
via IFTTT
Previous Post Next Post