ഇതെന്താ ഹൽവ കടയോ!! തലമുടിയിൽ വേറിട്ട പരീക്ഷണങ്ങളുമായി പ്രയാഗ മാർട്ടിൻ

മലയാള സിനിമയിൽ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയെടുത്ത താരമാണ് പ്രയാഗ മാർട്ടിൻ. മലയാളത്തിലും അതുപോലെ അന്യഭാഷ ചിത്രങ്ങളിലും പ്രയാഗ ഇതിനോടകം അഭിനയിച്ചിട്ടുണ്ട്.

തലമുടിയിലും വസ്ത്രധാരണത്തിലും വേറിട്ട സ്റ്റൈലുകൾ പരീക്ഷിച്ചതിന് പിന്നാലെ നിരവധി ആരാധകരാണ് നടിക്ക് ഇപ്പോഴുള്ളത്. തലമുടിയിൽ വേറിട്ട പരീക്ഷണവുമായി പ്രയാഗ വീണ്ടും ആരാധകരെ അമ്പരപ്പിക്കുകയാണ്. ഇത്തവണ റെയിൻബോ കളർ ആണ് താരം തലമുടി ചെയ്തിരിക്കുന്നത്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിൻറെ പ്രമോഷന്റെ ഭാഗമായി പുതിയ അഭിമുഖങ്ങളും താരം നൽകിയിരുന്നു.അതിനു പിന്നാലെയാണ് തലമുടിയിൽ നൽകിയ വേറിട്ട പരീക്ഷണം പ്രേക്ഷകർക്കായി പരിചയപ്പെടുത്തിയത്.

ഡാൻസ് പാർട്ടി എന്ന ചിത്രമാണ് പ്രയാഗയുടെ പുറത്തിറങ്ങിയ ഏറ്റവും പുതിയ പ്രൊജക്ട്. ചിത്രം കേരളത്തിൽ മികച്ച അഭിപ്രായങ്ങൾ നേടിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിൽ ശ്രീനാഥ് ഭാസി ഷൈൻ ടോം ചാക്കോ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്.

പ്രയാഗയുടെ ഏറ്റവും പുതിയ ചിത്രങ്ങൾക്ക് താഴെ വരുന്നതും രസകരമായ കമന്റുകളാണ്. ട്രോളന്മാർക്ക് ട്രോളുകൾ ഉണ്ടാക്കി കൊടുക്കാൻ പ്രയാഗ വഴിയൊരുക്കി കൊടുക്കുകയാണ് എന്നാണ് ചില അഭിപ്രായപ്പെടുന്നത്. മറ്റുചിലരാകട്ടെ താരത്തിന്റെ ലുക്ക് അടിപൊളിയായിട്ടുണ്ടെന്നും പറയുന്നു.

The post ഇതെന്താ ഹൽവ കടയോ!! തലമുടിയിൽ വേറിട്ട പരീക്ഷണങ്ങളുമായി പ്രയാഗ മാർട്ടിൻ appeared first on Viral Max Media.



from Mallu Articles https://ift.tt/H8otgYi
via IFTTT
Previous Post Next Post