സിനിമ പ്രേമികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നായികമാരിലൊരാളാണ് ശോഭന. ഓർത്തുവെക്കാൻ ഒരുപാട് പ്രകടനങ്ങൾ സമ്മാനിച്ചിട്ടുണ്ട് ശോഭന. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും നിറ സാന്നിധ്യമായിരുന്നു ശോഭന. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ശോഭന വെള്ളിത്തിരയിലേക്ക് മടങ്ങി വന്നിരുന്നു. അഭിനയത്തിന് ഒപ്പം തന്നെ മികച്ച ഭാരതനാട്യ നർത്തകി കൂടിയാണ് താരം. രണ്ട് ദേശീയ അവാർഡുകളും ഒട്ടനവധി സംസ്ഥാന അവാർഡുകളും ശോഭനക്കു ലഭിച്ചിട്ടുണ്ട്. ശോഭനയുടെ വ്യക്തിജീവിതത്തെ കുറിച്ച് അധികം ആർക്കും അറിയില്ല. 1970 മാർച്ച് 21 നാണ് ശോഭനയുടെ ജനനം. താരത്തിനു ഇപ്പോൾ 53 വയസ്സാണ് പ്രായം. വിവാഹത്തോട് താൽപര്യമില്ലാത്തതിനാൽ ഇപ്പോഴും അവിവാഹിതയായി തുടരുന്നു.
മകളെക്കുറിച്ച് മുമ്പൊരിക്കൽ ശോഭന പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ആർട്ടിസ്റ്റായി ജീവിതം കിട്ടിയതിൽ വളരെ ഹാപ്പിയാണ്. സ്കൂളിൽ പോകുന്ന സമയത്ത് തന്നെ ഒരു അൺ റെസ്റ്റ് എനിക്കുണ്ടായിരുന്നു. ആ സമയത്ത് പിള്ളേര് കളിയാക്കും. ഇപ്പോൾ എന്റെ മകൾ എപ്പോഴും പാടിക്കൊണ്ടും ആടിക്കൊണ്ടുമിരിക്കും. നല്ല ശ്രുതിയാണ്. സ്കൂളിൽ കൊണ്ടുപോയാൽ എല്ലാവരും കളിയാക്കുമോ എന്നൊരു പേടി എനിക്കുണ്ടായിരുന്നു. കാരണം എന്നെ അങ്ങനെ ചെയ്തിട്ടുണ്ട്. ഓ അവൾ ഡ്രാമ കളിക്കുന്നു എന്നൊക്കെ പറയും. സ്കൂൾ ജീവിതത്തിൽ ഞാനൊരു മിസ് ഫിറ്റായിരുന്നു. കാരണം കലാകാരിയെന്നത് ഒരു ആഘോഷമാണ്.
ചെയ്യുന്ന ജോലി ഞാൻ സന്തോഷത്തോടെയാണ് ചെയ്യുന്നത്. പ്രോഗ്രാം എന്നാൽ എനിക്കൊരു സെലിബ്രേഷനാണ്. സിനിമകളും അങ്ങനെയാണ്. ജീവിതം തിരിച്ച് കിട്ടുകയാണെങ്കിൽ ഇത് തന്നെ തെരഞ്ഞെടുക്കണം. 1975 മുതൽ 1995 വരെ ഒരു ദിവസം പോലും വീട്ടിലിരുന്നിട്ടില്ല. അത്രയും തിരക്ക് പിടിച്ച് അഭിനയിക്കുകയായിരുന്നെന്നും ശോഭന ഓർത്തു. മകളുടെ വിചാരം അവൾ വലിയ ഡാൻസറാണെന്നാണ്. ഞാനാണ് അവളുടെ കൃഷ്ണനും രാധയുമെല്ലാം. മകൾ നൃത്തത്തിൽ അരങ്ങേറ്റം നടത്തണമെന്നാണ് തന്റെ ആഗ്രഹമെന്നും ശോഭന അന്ന് വ്യക്തമാക്കി.
നൃത്തത്തോടുള്ള തന്റെ അഭിനിവേശത്തെക്കുറിച്ചും ശോഭന അന്ന് സംസാരിച്ചു. നൃത്തം എന്നെ ആവേശം കൊള്ളിക്കുന്ന സബ്ജക്ടാണ്. ഒരു ത്രിൽ ആണ്. ചെറിയ കലാകാരാണ്, സ്റ്റുഡന്റ് ആണ് എന്നൊന്നും പറയാൻ പറ്റില്ല. എത്ര കുറച്ച് അറിയുന്നവരും അവരുടേതായ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. ആർട്ടിസ്റ്റ് എന്നത് വേറൊരു റേസ് ആണ്. ലോജിക്കോ അത്ര വലിയ പ്ലാനിംഗോ ഇല്ല. അങ്ങനെയുള്ളവരെ നമ്മൾ ബഹുമാനിക്കുകയും സംരക്ഷിക്കുകയും ചെയ്യണമെന്നും ശോഭന വ്യക്തമാക്കി.
എനിക്ക് മൂന്ന് ദിവസം റിഹേഴ്സൽ ചെയ്തില്ലെങ്കിലും തിരിച്ചെത്തുക ബുദ്ധിമുട്ടാണ്. സാധകം തുടരെ ചെയ്യേണ്ടതുണ്ടെന്നും ശോഭന ചൂണ്ടിക്കാട്ടി. 2020 ൽ പുറത്തിറങ്ങിയ വരനെ ആവശ്യമുണ്ട് എന്ന സിനിമയിലാണ് ശോഭന അവസാനമായി അഭിനയിച്ചത്. അനൂപ് സത്യൻ സംവിധാനം ചെയ്ത സിനിമ മികച്ച വിജയം നേടി. ശോഭനയെ വീണ്ടും സിനിമകളിൽ കാണാൻ ആരാധകർ ആഗ്രഹിക്കുന്നുണ്ട്.മികച്ച സിനിമകൾ വന്നാൽ മാത്രം അഭിനയിക്കും എന്ന തീരുമാനത്തിലാണ് ശോഭന.
The post മകളെ സ്കൂളിൽ കൊണ്ടുപോയാൽ എല്ലാവരും കളിയാക്കുമോ എന്നൊരു പേടിയുണ്ടായിരുന്നു, മകളെക്കുറിച്ച് തുറന്നു പറഞ്ഞ് ശോഭന appeared first on Viral Max Media.
from Mallu Articles https://ift.tt/5bqhgNM
via IFTTT