മലയാളത്തിൽ ചെറിയ വേഷങ്ങൾ ചെയ്ത് ഇന്ന് ഇന്ത്യൻ സിനിമയിൽ തന്നെ ശ്രദ്ധ നേടിയ താരമാണ് പാർവതി തിരുവോത്ത്. ഇന്റർനാഷണൽ പുരസ്കാരങ്ങൾ അടക്കം നടിയെ തേടിയെത്തുകയും ചെയ്തിട്ടുണ്ട് ഏറ്റവും പുതിയ ചിത്രമായ വിക്രം നായകനായി എത്തുന്ന തങ്കലാൻ എന്ന സിനിമയുടെ റിലീസിന് മുൻപുള്ള പ്രമോഷൻ സംബന്ധമായ അഭിമുഖത്തിൽ താരം പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് സൂപ്പർസ്റ്റാറുകളെ കുറിച്ച് താരം പറഞ്ഞതാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. സൂപ്പർസ്റ്റാർഡം ആർക്കും ഒന്നും തന്നെ നേടി കൊടുത്തിട്ടില്ല എന്നാണ് താരം പറയുന്നത്
ഇതുകൊണ്ട് ആർക്കാണ് ഗുണം ഉണ്ടായിട്ടുള്ളത് എന്നും പാർവതി ചോദിക്കുന്നുണ്ട് സമയം പാഴാക്കാനുള്ള വെറും കാര്യം മാത്രമാണ് അത് സൂപ്പർസ്റ്റാർ എന്നത് എന്താണ് എന്ന് പോലും മനസ്സിലാകുന്നില്ല അതുകൊണ്ട് ഇവിടെ ആർക്കാണ് ഗുണം ഉണ്ടായിട്ടുള്ളത് സൂപ്പർസ്റ്റാറിന്റെ അർത്ഥം എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല ഇൻഫ്ലുവൻസ ആണോ ഇമേജ് ആണോ താരാധന മൂത്ത ഭ്രാന്തായി ആൾക്കാർ ഇടുന്നതാണോ എന്നൊന്നും അറിയില്ല എന്നെ സൂപ്പർ ആക്ടർ എന്ന് വിളിച്ചാൽ ഞാൻ ഹാപ്പിയാണ് ഫഹദ് ഫാസിൽ ആസിഫ് അലി റിമ കല്ലിങ്കൽ എന്നിവരാണ് എന്നെ സംബന്ധിച്ചിടത്തോളം കേരളത്തിലെ സൂപ്പർ ആക്ടർസ്
പലരും ഇതിന് മികച്ച പ്രതികരണങ്ങളും നൽകിയിട്ടുണ്ട് ചിലർ പാർവതിയെ പിന്തുണയ്ക്കുമ്പോൾ മറ്റു ചിലർ പാർവതിയുടെ ഈഗോ കാരണമാണ് മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ഒന്നും പേര് പറയാത്തത് എന്നാണ് പറയുന്നത് വലിയ വിമർശന കമന്റുകൾ ആണ് പാർവതിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത് ഇത്തരത്തിലുള്ള പല പരാമർശങ്ങളും ഇതിനുമുമ്പും പാർവതി നടത്തിയിട്ടുണ്ട് പരാമർശങ്ങൾ ഒക്കെ തന്നെ വലിയ തോതിൽ ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട് മമ്മൂട്ടി നായകനായി എത്തിയ കസബ എന്ന ചിത്രം റിലീസ് ആയ സമയത്ത് ആയിരുന്നു വ്യത്യസ്തമായ അഭിപ്രായവുമായി താരം രംഗത്ത് വന്നിരുന്നത് അതിന്റെ പേരിലും വലിയതോതിൽ സൈബർ ആക്രമണം താരത്തിന് നേരിടേണ്ടതായി വന്നു മലയാള സിനിമയിൽ വലിയ സ്വീകാര്യത കുറയുകയായിരുന്നു അതോടെ ചെയ്തത് ഇപ്പോൾ വീണ്ടും ഒരു വിവാദ പരാമർശവുമായി താരം എത്തുമ്പോൾ സൈബർ ആക്രമണവുമായി ആരാധകർ വീണ്ടും ഒപ്പം കൂടുന്നു
The post ഫഹദ് ഫാസിൽ ആസിഫ് അലി റിമ കല്ലിങ്കൽ എന്നിവരാണ് എന്നെ സംബന്ധിച്ചിടത്തോളം സൂപ്പർസ്റ്റാറുകൾ പാർവതി തിരുവോത്ത് പറയുന്നു appeared first on Viral Max Media.
from Mallu Articles https://ift.tt/9wi5nGR
via IFTTT