നിങ്ങൾ ആരതിയുടെ ശരിക്കും സ്വഭാവം അറിഞ്ഞാൽ ഇഷ്ടം ആയിരം മടങ്ങുകൂടും : റോബിൻ

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ താരമാണ് റോബിൻ രാധാകൃഷ്ണൻ. റോബിനെ അഭിമുഖം ചെയ്തുകൊണ്ട് ജീവിതത്തിലേക്ക് കടന്നുവന്ന പെൺകുട്ടിയാണ് അഭിനയത്രിയും ഫാഷൻ ഡിസൈനറും ആയ ആരതി. ചുരുങ്ങിയ കാലം കൊണ്ടാണ് ആരതിയും റോബിനും സമൂഹമാധ്യമത്തിൽ നിറഞ്ഞത് ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞതോടുകൂടി പൊതുവേദികളിൽ രണ്ടുപേരും ഒരുമിച്ചാണ് വരാറുള്ളത്.ഈ അടുത്ത് ആരതിയും റോബിനും ഒരുമിച്ച് പങ്കെടുത്ത ഒരു ചടങ്ങിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്.

സ്വന്തമായി അധ്വാനിച്ച് പണമുണ്ടാക്കി ഒരിക്കൽ ഇതുപോലൊരു വൃദ്ധസദനം തുടങ്ങണം എന്നത് ആരതിയുടെ വലിയ ആഗ്രഹമാണെന്നും വൈകാതെ തന്നെ അത് ആരംഭിക്കുമെന്നും ആരതി വേദിയിലൂടെ പറഞ്ഞു. അതുപോലെതന്നെ തന്റെ നേട്ടങ്ങൾക്ക് പിന്നിൽ എല്ലാം സഹായവും കരുത്തുമായി റോബിൻ ആണ് ഉള്ളതെന്നും ആരതി വ്യക്തമാക്കി..

ഇരുവരുടെയും വിവാഹം 2024 തന്നെ ഉണ്ടാകും എന്നും പറഞ്ഞു. അടുത്ത രണ്ടുമാസത്തിനുള്ള ഒരു വിവാഹത്തിൻറെ ഒരുക്കങ്ങൾ നടക്കുമെന്നും റോബിൻ വ്യക്തമാക്കി. അടുത്തിടെ റോബിൻ നൽകിയ അഭിമുഖത്തിലും ആരതിയെക്കുറിച്ച് വാതോരാതെ സംസാരിച്ചിരുന്നു. നിങ്ങൾ വീഡിയോയിലും പോസ്റ്റുകളിലും കാണുന്ന ആരതിയല്ല യഥാർത്ഥമെന്നും അതിനുമപ്പുറം നിങ്ങൾ അറിഞ്ഞാൽ ഒരുപാട് ഇഷ്ടപ്പെടുമെന്നും റോബിൻ പറഞ്ഞു.

The post നിങ്ങൾ ആരതിയുടെ ശരിക്കും സ്വഭാവം അറിഞ്ഞാൽ ഇഷ്ടം ആയിരം മടങ്ങുകൂടും : റോബിൻ appeared first on Viral Max Media.



from Mallu Articles https://ift.tt/P5ylHsD
via IFTTT
Previous Post Next Post