ഞങ്ങൾ എല്ലാ ദിവസവും സബ്ജയിലിൽ പോകുമായിരുന്നു, ആ ദുഃഖം മരണം വരെ വേദനിപ്പിക്കും, ഷൈൻ ടോം ചാക്കോയുടെ അമ്മയുടെ വേദനിപ്പിക്കുന്ന വാക്കുകൾ

മലയാളികള്‍ക്കേറെ സുപരിചിതനാണ് ഷൈന്‍ ടോം ചാക്കോ. വ്യത്യസ്തങ്ങളായ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മുന്നിലെത്താറുള്ള താരം മലയാളവും കടന്ന് മറ്റ് ഭാഷാ ചിത്രങ്ങളിലും തിളങ്ങി നില്‍ക്കുകയാണ്. ഇപ്പോഴിതാ താരം അറസ്റ്റിലായ സമയത്തെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ഷൈന്‍ ടോം ചാക്കോയുടെ അമ്മ. ‘ഇതിഹാസ’ എന്ന സിനിമയ്ക്ക് ശേഷമുണ്ടായ മയക്കുമരുന്ന് കേസ് എപ്പോഴും ദുഃഖകരമായ കാര്യമാണ് എന്നാണ് ഷൈന്‍ ടോം ചാക്കോയുടെ അമ്മ പറയുന്നത്.

‘കുറച്ചു സന്തോഷമുണ്ട്. അത്രതന്നെ ദുഖവുമുണ്ട്. ഇതിഹാസയ്ക്ക് ശേഷമുണ്ടായ ആ പ്രശ്‌നം തന്നെയാണ് ഏറ്റവും വലിയ ദുഃഖം. അത് മരണം വരെ അങ്ങനെ വേദനിപ്പിക്കും. അതിനെ കുറിച്ച് സംസാരിക്കാന്‍ കഴിയില്ല. ഇപ്പോഴും കോടതിയില്‍ നില്‍ക്കുന്നൊരു കേസ് ആണ് അത്. അറസ്റ്റിലായത് ഞങ്ങള്‍ അറിഞ്ഞത് മാധ്യമങ്ങളില്‍ കൂടെയാണ്. ഞങ്ങളെ ഒന്ന് വിളിച്ചു പറയുക പോലും ചെയ്തില്ല പോലീസുകാര്‍. ഞങ്ങളുടെ കുടുംബത്തിന് ഉണ്ടായ വലിയൊരു സങ്കടമാണ് ആ സംഭവം.

എല്ലാ ദിവസവും ഞങ്ങള്‍ സബ്ജയിലില്‍ പോകുമായിരുന്നു. കൊന്നിട്ട് വന്നാലും ചിലപ്പോ ജാമ്യം കിട്ടും. ഇങ്ങനെയുള്ള കേസിനു ജാമ്യം കിട്ടില്ല എന്നാണ് അന്ന് വക്കീല്‍ പറഞ്ഞത്. ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് മാത്രം ജാമ്യം കിട്ടി പുറത്തുവന്നതാണ്.’ എന്നാണ് അമ്മ പറഞ്ഞത്. കഴിഞ്ഞ ദിവസം ഈ വിഷയത്തില്‍ ഷൈന്‍ ടോം ചാക്കോയും തന്റെ പ്രതികരണം അറിയിച്ചിരുന്നു.

‘ഒരാള്‍ കുറ്റം ചെയ്താല്‍ അയാള്‍ നന്നാകുന്നതിന് വേണ്ടിയല്ലേ ജയില്‍ ശിക്ഷ കൊടുക്കുന്നത്. അപ്പോള്‍ നന്നാകുമ്പോള്‍ പറയും, ഇവനൊക്കെ എന്തിനാ നന്നായേന്ന്. അങ്ങനെയുള്ള ആളുകള്‍ നിയമം കൈകാര്യം ചെയ്യുന്ന നാട്ടില്‍ എങ്ങനെയാണ് കുറ്റകൃത്യങ്ങള്‍ കുറയുന്നത്. നിങ്ങള്‍ ഓരോരുത്തരും ഓരോ സിനിമകള്‍ കഴിയുമ്പോഴും തരുന്ന പ്രോത്സാഹനം തരാറുണ്ട്.

ഒരു നടന് അഹങ്കരിക്കാവുന്ന എല്ലാ രീതിയിലും ഒരു വ്യക്തി അഹങ്കരിക്കാവുന്ന രീതിയിലുമുള്ള ഒരുപാട് ആട്ടങ്ങള്‍ ഞാന്‍ നിങ്ങളുടെ മുന്നില്‍ ആടി. അത് കുറച്ചുപേര്‍ക്ക് ഇഷ്ടപ്പെട്ടു, ഇഷ്ടപ്പെട്ടില്ല. അതില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഇപ്പോഴുമുള്ളവരുണ്ട്. ഞാന്‍ എന്തൊക്കെയോ അടിച്ചത് കൊണ്ടും അടിക്കാത്തത് കൊണ്ടുമൊക്കെയാണ് ഇത് എന്നാണ് പലരും പറയുന്നത്.

ആളുകള്‍ എന്റെ അഭിമുഖം കണ്ടും പറയാറുണ്ട്, ഷൈന്‍ ടോം ചാക്കോ ഒരുപാട് മാറിയെന്ന്. അപ്പോള്‍ മുന്നെ ഞാന്‍ ഒരിക്കല്‍ പിടിക്കപ്പെട്ടത് അടിക്കാത്തതു കൊണ്ടാണ്, അടിക്കാതിരുന്ന കാലത്താണെന്ന് സമ്മതിച്ചിട്ടുണ്ടല്ലേ. ഇപ്പോഴാണ് അടിക്കുന്നുള്ളൂ. അടിക്കാത്ത ഒരാളെ പിടിച്ചൊരു കൂട്ടിലാക്കി, അടിക്കുന്നവനാക്കി തീര്‍ത്തു. അതിനാര് ഉത്തരവാദിത്തം പറയും.

ഈ പറയുന്ന നിയമങ്ങളും നിയമപീഠങ്ങളും അതിനൊരുത്തരം തരുമോ. ഇവിടെ അകത്തു കിടക്കുന്നവരും പുറത്തു കിടക്കുന്നവരില്‍ അധികവും ഇതുമായി ബന്ധപ്പെടാത്തവരും നിരപരാധികളുമാണ്. ഒരിക്കല്‍ അകത്തു കിടന്ന് പുറത്ത് വന്നു കഴിഞ്ഞാല്‍ പിന്നെ അവന് ഒരിക്കലും നേരെയാകാനുള്ള അവസരം പോലും സമൂഹം കൊടുക്കില്ല.

ഒരു ഐപിഎസുകാരന്‍ പറഞ്ഞതുകേട്ടു, ‘ഇവനൊക്കെയാണോ സിനിമയില്‍ വലിയ ആള്, പണ്ട് കൊക്കെയ്ന്‍ കേസില്‍ പിടിക്കപ്പെട്ടവനല്ലേ?’ എന്ന്. പണ്ട് കൊക്കെയ്ന്‍ കേസില്‍ പിടിക്കപ്പെട്ട്, ശിക്ഷ അനുഭവിച്ച് പുറത്തുവന്ന ആള്‍ നല്ലതാകുന്നത് സമൂഹത്തിന് കാണാന്‍ പറ്റാത്ത അവസ്ഥ. ഒരാള്‍ കുറ്റം ചെയ്താല്‍ അയാള്‍ നന്നാകുന്നതിന് വേണ്ടിയല്ലേ ജയില്‍ ശിക്ഷ കൊടുക്കുന്നത്.

അപ്പോള്‍ നന്നാകുമ്പോള്‍ പറയും, ഇവനൊക്കെ എന്തിനാ നന്നായേന്ന്. അങ്ങനെയുള്ള ആളുകള്‍ നിയമം കൈകാര്യം ചെയ്യുന്ന നാട്ടില്‍ എങ്ങനെയാണ് കുറ്റകൃത്യങ്ങള്‍ കുറയുന്നത്. ഞാന്‍ ഇതൊക്കെ വെറുതെ തമാശയ്ക്ക് പറയുന്നതാണ്’ എന്നാണ് പ്രസ്തുത വിഷയത്തെ പറ്റി ഷൈന്‍ ടോം ചാക്കോ പറഞ്ഞത്.

The post ഞങ്ങൾ എല്ലാ ദിവസവും സബ്ജയിലിൽ പോകുമായിരുന്നു, ആ ദുഃഖം മരണം വരെ വേദനിപ്പിക്കും, ഷൈൻ ടോം ചാക്കോയുടെ അമ്മയുടെ വേദനിപ്പിക്കുന്ന വാക്കുകൾ appeared first on Viral Max Media.



from Mallu Articles https://ift.tt/oH76PKD
via IFTTT
Previous Post Next Post