ലെഗസി എന്നല്ല പറയേണ്ടത് നെപ്പോട്ടിസം ആണിത്!!! പരിഹാസ കമന്റിന് മറുപടിയുമായി മാധവ് സുരേഷ്

സുരേഷ് ഗോപിയുടെ മൂത്തമകൾ ഭാഗ്യ സുരേഷിന്റെ വിര വിവാഹ വിരുന്നായിരുന്നു കഴിഞ്ഞദിവസം കൊച്ചിയിൽ വച്ച് സംഘടിപ്പിച്ചത്. ചടങ്ങിൽ മലയാള സിനിമയിലെ പ്രമുഖർ അടക്കം പങ്കെടുത്തിരുന്നുm ദുൽഖർ സൽമാനും സഹോദരൻ ഗോകുൽ സുരേഷിനും ഒപ്പമുള്ള ചിത്രത്തിന് താഴെ പരിഹാസ കമന്റുമായി എത്തിയ ആൾക്ക് മറുപടിയുമായി താരപുത്രൻ മാധവ് എത്തിയിരിക്കുകയാണ്. ലഗസി എന്ന അടിക്കുറിപ്പോടുകൂടിയായിരുന്നു ദുൽഖറിനും ഗോകുലിനും ഒപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. എന്നാൽ ഇത് പാരമ്പര്യമല്ല നെപ്പോട്ടിസം ആണെന്ന് ആയിരുന്നു ഒരാൾ നൽകിയിരുന്ന കമൻറ്.

മറ്റേത് മേഖലയിൽ പ്രവർത്തിക്കുന്നതുപോലെ നെപ്പോട്ടിസം അവസരങ്ങൾ ഉണ്ടാകും നമുക്ക് നോക്കാം എന്നായിരുന്നു മാധവ് നൽകിയ മറുപടി.ഉചിതമായ ഉത്തരം തന്നെയാണ് നൽകിയതെന്ന് നിരവധി പേരാണ് കമന്റുകൾക്ക് താഴെ എഴുതിയത്.

മലയാള സിനിമയിലെ പ്രമുഖരായ മോഹൻലാലും മമ്മൂട്ടിയും ദുൽഖർ സൽമാനും അടക്കം നിരവധി പേരായിരുന്നു പങ്കെടുത്തത്. ഇതിൽ ഏറ്റവും അധികം ശ്രദ്ധ നേടിയ ചിത്രം മാധവും ഗോകുൽ സുരേഷും ദുൽഖർ സൽമാനും ഒരുമിച്ച് നിൽക്കുന്ന ചിത്രമായിരുന്നു.

The post ലെഗസി എന്നല്ല പറയേണ്ടത് നെപ്പോട്ടിസം ആണിത്!!! പരിഹാസ കമന്റിന് മറുപടിയുമായി മാധവ് സുരേഷ് appeared first on Viral Max Media.



from Mallu Articles https://ift.tt/ap7oneg
via IFTTT
Previous Post Next Post