മാനസിക സമ്മർദ്ദവും ഉത്തരവാദിത്വവും എല്ലാമുണ്ട്,  അവൾ മറ്റൊരു വീട്ടിലേക്ക് പോകുന്നുവെന്നൊരു വിഷമമില്ല!!! ഗോകുൽ സുരേഷ്

സുരേഷ് ഗോപിയുടെ വീട്ടിലെ ഓരോരുത്തർക്കും തിരക്കിന്റെ നാളുകൾ ആയിരുന്നു കഴിഞ്ഞത്.  തിരുവനന്തപുരം സ്വദേശിയായ ശ്രേയസ് മോഹനാണ് താരപുത്രിയെ വിവാഹം ചെയ്തത്.  പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം പ്രമുഖർ പങ്കെടുത്ത ചടങ്ങ് വിവാഹം ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചാണ് സംഘടിപ്പിച്ചത് മറ്റൊരു വീട്ടിലേക്ക് പോകുന്നു എന്നത് തനിക്ക് വിഷമം ഉണ്ടെന്നും വളരെ കാലമായി പരിചയമുണ്ടെന്നും അദ്ദേഹത്തിന്റെ കുടുംബത്തെയും വളരെ അടുത്തറിയാം എന്നും അതുകൊണ്ട് അനുജത്തി അപരിചിതമായ ഒരു വീട്ടിലെക്കല്ല പോകുന്നത് എന്നും ഗോകുൽ സുരേഷ് മാധ്യമങ്ങളോട് പറയുന്നു.

അദ്ദേഹത്തിൻറെ വാക്കുകൾ:  ഞങ്ങളെല്ലാവരും ഒരുപാട് സന്തോഷത്തിലാണ്.അനുജത്തിയുടെ ഭർത്താവ് ആകാൻ പോകുന്ന ആളെ എന്നതിൽ ഉപരി അദ്ദേഹം എൻറെ അനുജനെ പോലെയാണ്.അവർ ഒരുമിക്കുന്ന സന്തോഷമാണ് ഞങ്ങൾക്കുള്ളത്.വിവാഹത്തോട് അനുബന്ധിച്ചുള്ള ചിത്രങ്ങളിലും വീഡിയോകളിലും  സന്തോഷം മാത്രമാണെന്ന് പുറത്തേക്ക് വരിക. ഞങ്ങൾ അനുഭവിക്കുന്ന വികാരങ്ങൾ അതിനും അപ്പുറമാണ്. ഒരുപാട് സന്തോഷമുണ്ട്.അതിനൊപ്പം ഒരുപാട് ഉത്തരവാദിത്വങ്ങളാണ് തലയിൽ വരുന്നത്.

വിവാഹത്തിന് വിശിഷ്ട അതിഥികൾ വരുന്നു എന്നത് തന്നെ വലിയൊരു ഉത്തരവാദിത്വം വർദ്ധിപ്പിക്കുന്ന കാര്യമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിവാഹ ചടങ്ങിൽ പങ്കെടുത്തു. അതിനോടൊപ്പം പ്രിയപ്പെട്ട മമ്മൂക്കയും ലാലേട്ടനും എല്ലാവരും ഉണ്ടായിരുന്നു ഗോകുൽ പറഞ്ഞു

The post മാനസിക സമ്മർദ്ദവും ഉത്തരവാദിത്വവും എല്ലാമുണ്ട്,  അവൾ മറ്റൊരു വീട്ടിലേക്ക് പോകുന്നുവെന്നൊരു വിഷമമില്ല!!! ഗോകുൽ സുരേഷ് appeared first on Viral Max Media.



from Mallu Articles https://ift.tt/giXtwzY
via IFTTT
Previous Post Next Post