ഒരു സെക്കൻഡ് ക്ലാസ് യാത്ര എന്ന ചിത്രത്തിലൂടെ അഭിനയജീവിതത്തിൽ അരങ്ങേറ്റം കുറിച്ച നടിയാണ് അപർണ ബാലമുരളി. ദിലീഷ് സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ തനി നാടൻ കഥാപാത്രത്തിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടിയത്. ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിലെയും അന്യഭാഷ ചിത്രങ്ങളിലെയും മുൻനിര നായിക നിലയിലേക്ക് എത്താൻ അപർണയ്ക്ക് സാധിക്കുകയും ചെയ്തു. 2020ൽ പുറത്തിറങ്ങിയ സുരായി പോർട്റിലെ അഭിനയത്തിന് താരത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും ലഭിച്ചു.
ധനുഷിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് താരത്തിന്റെ തമിഴിലെ പുതിയ അപ്ഡേറ്റ്. തടി കൂടിയതിന്റെ പേരിൽ ബോഡി ഷേമിങ് ആ ചിത്രത്തിലൂടെ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് അപർണ ഇപ്പോൾ അഭിമുഖത്തിൽ പറയുകയാണ്.വണ്ണം കൂടിയാലും കുറഞ്ഞാലും ആളുകൾ തന്നെ ഓരോന്ന് പറയാറുണ്ട്. വാട്ടർ പാക്കറ്റ് എന്ന പാട്ടിൽ വണ്ണമാണ് അതിൻറെ ഭംഗി എന്നും അപർണ അഭിമുഖത്തിൽ പറഞ്ഞു.
തടി കൂടിയതിന്റെ പേരിൽ ഒരുപാട് തവണ കളിയാക്കലുകൾ നേരിടേണ്ടി വന്നിട്ടുണ്ട്.പലപ്പോഴും എന്തെങ്കിലും ആളുകൾ ഒക്കെ പറയാറുണ്ട്. വണ്ണം കൂടിയാലും കുറഞ്ഞാലും കുറ്റം പറയും ആ പാട്ടിൽ വണ്ണമാണ് എൻറെ പ്ലസ് പോയിൻറ്. അതുകൊണ്ട് കമന്റുകൾ ഒന്നും കാര്യമാക്കില്ല. ആരോഗ്യത്തോടെ ഇരിക്കാൻ എന്നതാണ് പ്രധാനം. ബാക്കിയൊന്നും ഞാൻ കാര്യമാക്കാറില്ല അഭിമുഖത്തിൽ പറഞ്ഞു
The post ആ പാട്ടിലെ പ്ലസ് പോയിൻറ് എൻറെ തടിയാണ്,കമൻറുകൾ കാര്യമാക്കില്ല!! അപർണ ബാലമുരളി appeared first on Viral Max Media.
from Mallu Articles https://ift.tt/ocUl0xQ
via IFTTT