മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ഔട്ട്ഫിറ്റുകൾ എന്നും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. ‘ഭ്രമ യുഗം’ സിനിമയുടെ പ്രസ് മീറ്റിനായി ബ്ലാക്ക് ആൻഡ് വൈറ്റ് കോമ്പോ ഡ്രസിലാണ് താരം എത്തിയത്. നടന്റെ വീഡിയോയും ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇതിനിടെ മമ്മൂട്ടിയുടെ കൂളിംഗ് ഗ്ലാസിന്റെ വില എത്രയാണെന്ന് ചോദിച്ചെത്തുന്ന പോസ്റ്റുകളാണ് ശ്രദ്ധ നേടുന്നത്.

താരത്തിന്റെ സൺ ഗ്ലാസിന്റെ വില സോഷ്യൽ മീഡിയ കണ്ടെത്തിയിരിക്കുന്നത്. മമ്മൂട്ടി അണിഞ്ഞ സ്റ്റൈലിഷ് കൂളിംഗ് ഗ്ലാസ് ഡോൾജി ഗബാന എന്ന ബ്രാൻഡിന്റേതാണ്. 18,390 രൂപയാണ് ഈ സൺഗ്ലാസിന്റെ വില. എന്താണ് എപ്പോഴും കൂളിംഗ് ഗ്ലാസ് അണിയുന്നതെന്ന് ഒരു അഭിമുഖത്തിൽ മമ്മൂട്ടി മറുപടി പറഞ്ഞിരുന്നു.
ഞാൻ കാറിൽ നിന്നിറങ്ങുമ്പോൾ എല്ലാവരുടേയും ശ്രദ്ധ എന്നിലേക്കായിരിക്കും. സ്വാഭാവികമായി എനിക്കൊരു ചമ്മലുണ്ടാവാറുണ്ട്. അത് മറയ്ക്കുന്നതിന് വേണ്ടിയാണ് ഗ്ലാസ് വെയ്ക്കുന്നത്” എന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്.

അതേസമയം നാളെയാണ് ഭ്രമയുഗം തിയേറ്ററുകളിൽ എത്തുന്നത്. ‘ഭ്രമയുഗ’ത്തിൽ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് കോട്ടയം പുഞ്ചമൺ ഇല്ലക്കാർ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. അതിനെ തുടർന്ന് കുഞ്ചമൺ പോറ്റി എന്ന പേരു മാറ്റി കൊടുമോൺ പോറ്റി എന്നാക്കിയിരുന്നു
The post കിടിലൻ ലുക്കിൽ മമ്മൂട്ടി, താരം ധരിച്ച സൺ ഗ്ലാസിന്റെ വില 18,390യെന്ന് കണ്ടെത്തി സോഷ്യൽ മീഡിയ appeared first on Viral Max Media.
from Mallu Articles https://ift.tt/FhJ1IHO
via IFTTT