ഗായകന്‍ വിധുപ്രതാപും ഭാര്യയും നടിയും ആയ ദീപ്തിയും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഈ താര കുടുംബം. ഈ ദമ്പതികള്‍ ഒരുമിച്ചെത്തുന്ന യൂട്യൂബ് വീഡിയോ നിമിഷ നേരം കൊണ്ട് വൈറല്‍ ആവാറുണ്ട്. 2008 ല്‍ ആയിരുന്നു ഇവര്‍ വിവാഹിതരായത്.

വിധു ഗായകനായി തിളങ്ങുമ്പോള്‍ ദീപ്തി നൃത്തത്തിലും അഭിനയത്തിലുമായിരുന്നു കഴിവ് തെളിയിച്ചത്. വിവാഹം കഴിഞ്ഞ് 15 വര്‍ഷങ്ങളായിട്ടും ഇവര്‍ക്ക് കുട്ടികളില്ല. എന്നാല്‍ അതൊന്നും വലിയ കാര്യമാക്കാതെ വളരെ ഹാപ്പിയായിട്ടാണ് ഇവര്‍ ജീവിക്കുന്നത്.ഇപ്പോഴിതാ കുട്ടികളെ കുറിച്ച് സംസാരിക്കുകയാണ് വിധുവും ദീപ്തിയും. കുട്ടികള്‍ വേണോ വേണ്ടയോ എന്നത് ദമ്പതികളുടെ മാത്രം തീരുമാനമാണെന്നും കുട്ടികളായില്ലേ എന്ന് പലരും തങ്ങളോട് ചോദിക്കാറുണ്ടെന്നും ദീപ്തി പറയുന്നു.

തങ്ങളെ സംബന്ധിച്ചിടത്തോളം കുട്ടികളില്ല എന്നത് വലിയ പ്രഷര്‍ ഒന്നുമല്ല. പുറത്ത് നില്‍ക്കുന്നവര്‍ക്കാണ് തങ്ങളേക്കാള്‍ ഇക്കാര്യത്തില്‍ പ്രഷറുള്ളതെന്ന് ചിലപ്പോള്‍ തോന്നാറുണ്ടെന്നും എന്താണ് ഇക്കാര്യത്തില്‍ തങ്ങളുടെ പ്രശ്‌നമെന്നത് പുറത്തുള്ള ഒരാള്‍ ചോദിക്കേണ്ട കാര്യമില്ലെന്നും ദീപ്തി പറയുന്നു.
കുട്ടികള്‍ വേണ്ടെന്ന് വെച്ച് ജീവിക്കുന്ന ഒത്തിരി പേരുണ്ട്. എഗ് ഫ്രീസ് ചെയ്ത് വെക്കുന്നവരുണ്ട്. ഹെല്‍ത്ത് പ്രോബ്്‌ലം കൊണ്ട് മക്കളുണ്ടാവാത്തവരുണ്ടെന്നും ഒരു വിവാഹത്തില്‍ ഭര്‍ത്താവും ഭാര്യയും എടുക്കുന്ന തീരുമാനമാണ് കുട്ടികളെന്നും ദീപ്തി പറയുന്നു.

The post മക്കളില്ലാത്തത് ഞങ്ങൾക്ക് ഒരു പ്രശ്‌നമല്ല, കുട്ടികൾ വേണോ വേണ്ടയോ എന്നത് ദമ്പതികളടെ തീരുമാനമാണ്, തുറന്നടിച്ച് ദീപ്തിയും വിധു പ്രതാപും appeared first on Viral Max Media.
from Mallu Articles https://ift.tt/mwEjnk2
via IFTTT