മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രമാണ് ഫൂട്ടേജ്. പ്രഖ്യേപനം മുതലേ ചിത്രം പ്രേക്ഷകരുടെ ശ്രദ്ധനേടിയിരുന്നു. എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ഫൂട്ടേജിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പോസ്റ്ററിലുണ്ടായിരുന്ന പെൺകുട്ടി ഏതെന്നായിരുന്നു ആരാധകരുടെ സംശയം. പിന്നാലെ ആ താരത്തേയും സോഷ്യൽ മീഡിയ കണ്ടെത്തി.

ഗായത്രി അശോക് ആണ് പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്ന നടി. ഗായത്രിയുടെ കൂടെ കാണുന്നത് വിശാഖ് നായരാണ്. നടിയുടെ കരിയറിലെ പ്രധാന വേഷങ്ങളിലൊന്നാകും ഈ സിനിമയിലേത്. ചെന്നൈയിൽ ഗ്രാഫിക്‌സ് ഡിസൈനർ ആയി ജോലി ചെയ്യുമ്പോഴാണ് ഗായത്രിക്ക് സിനിമയിൽ അഭിനയിക്കാനുള്ള അവസരം ലഭിക്കുന്നത്. സിനിമയിൽ വിശാഖ് നായർ, ഗായത്രി അശോക് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

‘ലഡു’ എന്ന ചിത്രത്തിൽ നായികയായിട്ടായിരുന്നു തുടക്കം. അതിനുശേഷം സ്റ്റാർ, മെമ്പർ രമേശൻ 9-ാം വാർഡ്, സ്വർഗത്തിലെ കട്ടുറുമ്പ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് മാർട്ടിൻ പ്രക്കാട്ട് ഫിലിംസ് ആണ്. അഞ്ചാം പാതിരാ, കുമ്പളങ്ങി നൈറ്റ്‌സ്, മഹേഷിന്റെ പ്രതികാരം തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്ററാണ് സൈജു ശ്രീധരൻ.

മൂവി ബക്കറ്റ്, കാസ്റ്റ് ആൻഡ് കോ, പെയിൽ ബ്ലൂ ഡോട്ട് പിക്‌ചേഴ്‌സ് എന്നിവയുടെ ബാനറിൽ ബിനീഷ് ചന്ദ്രൻ, സൈജു ശ്രീധരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. കോ പ്രൊഡ്യൂസർ രാഹുൽ രാജീവ്, സൂരജ് മേനോൻ, ലൈൻ പ്രൊഡ്യൂസർ അനീഷ് സി സലിം. ഷബ്ന മുഹമ്മദ്, സൈജു ശ്രീധരൻ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.

The post ‘ഫൂട്ടേജ്’ സിനിമയിലെ ബിക്കിനി നടിയെ കണ്ടെത്തി സോഷ്യൽ മീഡിയ, ഗായത്രി അശോകന്റെ ചിത്രങ്ങൾ കാണാം appeared first on Viral Max Media.
from Mallu Articles https://ift.tt/rqdHw93
via IFTTT