മധുരപ്രേമിയായ ഞാൻ മധുരം ഒഴിവാക്കി, ഹോർമോൺ ഗുളികകൾ നിർത്തി ഭക്ഷണത്തിൽ ശ്രദ്ധിച്ച്‌ തുടങ്ങി, രോഗാവസ്ഥകാലം വേ​​ദന നിറഞ്ഞതായിരുന്നു, അസുഖത്തെക്കുറിച്ച്‌ നടി ലിയോണ

ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ മമനനാഹരമായി അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് ലിയോണ ലിഷോയ്.

‘കലികാലം ‘എന്ന സിനിമയിലൂടെയാണ് ലിയോണ അഭിനയരംഗത്തേക്ക് എത്തുന്നത്. എങ്കിലും ‘ജവാന്‍ ഓഫ് വെളളിമല’യിലെ വേഷത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്.

സോഷ്യല്‍ മീഡിയയിലും സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ നാനയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ രോഗത്തെക്കുറിച്ച്‌ പങ്ക് വച്ചിരിക്കുകയാണ്. എന്‍ഡോ മെട്രിയോസിസ് പോലുള്ള ഒരു അവസ്ഥാന്തരം തനിക്ക് വന്നിരിക്കുന്നുെന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാന്‍ കാരണം എന്തായിരുന്നു എന്ന ചോദ്യത്തിനാണ് ലിയോണ മറുപടി നല്‍കിയത്.

ഈ അസുഖം തികച്ചും വേദനാജനകമാണ്. ചില ദിവസങ്ങളില്‍ എണീക്കുകയേ വേണ്ടെന്ന് തോന്നും. ലക്ഷങ്ങളില്‍ ഒന്നാണെങ്കിലും ഒരേപോലെ വരുന്ന ലക്ഷണം പീരിയഡ് സമയത്തുള്ള കഠിനവേദനയാണ്. അത് ചെലപ്പോ ഒരു വേദന സംഹാരി കഴിച്ചാല്‍ മാറുമെന്ന് ഇപ്പോഴും വിശ്വസിച്ചിരുന്ന ജനങ്ങള്‍ക്കിടയിലേക്കാണ് എന്റെ പോസ്റ്റ് പ്രസക്തമാകുന്നത്. ജനങ്ങള്‍ക്ക് ഒരു അറിവ് കൊടുക്കാന്‍ സാധിച്ചു എന്നതാണ് ഇതില്‍ എന്നെ ഏറ്റവും സന്തോഷിപ്പിച്ച ഘടകമെന്നാണ് ലിയോണ പറയുന്നത്.

ഈ അസുഖം ഉണ്ടായിരുന്ന സമയത്ത് നേരിട്ട പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്? ഇന്ന് അതിനെ എങ്ങനെയാണ് അതിജീവിച്ചത്? എന്ന ചോദ്യത്തിനും താരം മറുപടി നല്‍കുന്നുണ്ട്. 12ത്ത് മാന്റെ സെറ്റില്‍ ഞാന്‍ ശാരീരികമായി ഒരുപാട് ലോ ആയിരുന്നു. അത്രയും അഭിനേതാക്കള്‍ ഒരുമിച്ച്‌ കൂടുന്ന അവിടെ ഞാന്‍ കുറേ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരുന്നു. അതിന്റെ സംവിധായകന്‍ ജീത്തു ജോസഫ് സാറാണ് എന്നെ അവിടെ നിന്നും നല്ലതിലേക്ക് നയിച്ചത്.

ആര്‍ത്തവുമായി ബന്ധപ്പെട്ട എന്‍ഡോമെട്രിയോസിസ് എന്ന രോഗം ബാധിച്ചതിനെക്കുറിച്ചും രോഗം ബുദ്ധിമുട്ടിച്ച നാളുകളെക്കുറിച്ചും മുന്‍പ് ലിയോണ പറഞ്ഞിരുന്നു.ഈ അസുഖത്തിന്റെ ഭാഗമായി ആയുര്‍വേദ ചികിത്സയിലാണെന്നും മധുരവും പാലുമൊന്നും കഴിക്കാന്‍ പറ്റില്ല വെജിറ്റേറിയനായി എന്നും ചോറും പരിപ്പും കഴിച്ചാണ് ആ ഒന്നര വര്‍ഷം അതിജീവിച്ചതെന്നുമാണ് താരം പറഞ്ഞത്.

The post മധുരപ്രേമിയായ ഞാൻ മധുരം ഒഴിവാക്കി, ഹോർമോൺ ഗുളികകൾ നിർത്തി ഭക്ഷണത്തിൽ ശ്രദ്ധിച്ച്‌ തുടങ്ങി, രോഗാവസ്ഥകാലം വേ​​ദന നിറഞ്ഞതായിരുന്നു, അസുഖത്തെക്കുറിച്ച്‌ നടി ലിയോണ appeared first on Viral Max Media.



from Mallu Articles https://ift.tt/JsVHK3M
via IFTTT
Previous Post Next Post