നേപ്പാളിലെ ത്രിശൂലി നദിയിൽ റിവർ റാഫ്റ്റിംഗുമായി ഗോപികയും ജിപിയും, ഹണി മൂൺ അടിച്ചുപൊളിക്കാൻ ആരാധകർ

ടെലിവിഷൻ അവതാരകനും നടനുമായ ഗോവിന്ദ് പദ്മസൂര്യയും നടി ​ഗോപിക അനിലും തമ്മിലുള്ള വിവാഹം ഈ കഴിഞ്ഞ മാസമാണ് നടന്നത്. നേപ്പാളിൽ ഹണിമൂൺ ആഘോഷിക്കുന്ന ചിത്രങ്ങൾ ഇരുവരും പങ്കുവെച്ചിരുന്നു. നേപ്പാളിന്റെ തലസ്ഥാന നഗരിയിൽ നിന്നുള്ള ഫോട്ടോസ് ആദ്യം തന്നെ ഗോവിന്ദ് പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു.

ഇപ്പോൾ നേപ്പാളിലെ ത്രിശൂലി നദിയിൽ റിവർ റാഫ്റ്റിംഗ് നടത്തിയ ചിത്രങ്ങളാണ് ജിപി പങ്കുവെച്ചിരിക്കുന്നത്. മധ്യ നേപ്പാളിലെ നാരായണി നദീതടത്തിലെ പ്രധാന കൈവഴികളിൽ ഒന്നാണ് ത്രിശൂലി നദി. കാഠ്മണ്ഡുവിലെ റിവർ റാഫ്റ്റിംഗിൻ്റെ ഏറ്റവും പ്രശസ്തമായ സ്ഥലം കൂടിയാണ് ത്രിശൂലി നദി.

നേപ്പാളിന്റെ തലസ്ഥാന നഗരിയിൽ നിന്നുള്ള ഫോട്ടോസ് ആദ്യം തന്നെ ജിപി പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. ബാലേശ്വർ മഹാദേവ് മന്ദിർ ചന്ദ്രഗിരി കുന്നുകളിൽ നിന്നുള്ള ഫോട്ടോസും ജിപി പങ്കുവെച്ചിരുന്നു. അതു പോലെ ഗോപിക കത്തി പിടിച്ചുനിൽകുന്ന ഒരു ഫോട്ടോ പങ്കുവച്ചുകൊണ്ട്, ‘‘കത്തി വേഷത്തിൽ അപ്പുക്കുട്ടൻ’’ എന്ന ക്യാപ്ഷനോടെയും ജിപി ഒരു ഫോട്ടോ പങ്കുവച്ചിട്ടുണ്ട്.

ഇരുവരും ഒരുമിച്ച് ബുദ്ധക്ഷേത്രത്തിൽ നിൽക്കുന്നതിന്റെ ചിത്രവും ഗോവിന്ദ് പദ്മസൂര്യ പങ്കുവച്ചിട്ടുണ്ട്. പ്രണയദിനത്തിലാണ് ഗോവിന്ദ് പദ്മസൂര്യയും ഗോപികയും നേപ്പാളിൽ എത്തിയത്.

The post നേപ്പാളിലെ ത്രിശൂലി നദിയിൽ റിവർ റാഫ്റ്റിംഗുമായി ഗോപികയും ജിപിയും, ഹണി മൂൺ അടിച്ചുപൊളിക്കാൻ ആരാധകർ appeared first on Viral Max Media.



from Mallu Articles https://ift.tt/pZqDVRe
via IFTTT
Previous Post Next Post