പ്രേമത്തിന് കണ്ണും കാതും മാത്രമല്ല ജെന്‍ഡറുമില്ല, ആളുകളുടെ ലൈംഗിക ദാരിദ്ര്യം കമന്റ് ബോക്സില്‍ കാണാം, ആണ്‍ തുണ ഇല്ലാതെ ഞങ്ങള്‍ ബുദ്ധിമുട്ടുന്നെന്നാണ് അവരുടെ വിചാരം, ആദിലയും നൂറയും

ഒരുമിച്ച്‌ ജീവിക്കാൻ തീരുമാനിച്ചതിന് സമൂഹത്തില്‍ നിന്നും കുടുംബത്തില്‍ നിന്നും ധാരാളം വേട്ടയാടലുകള്‍ നേരിടേണ്ടി വന്ന ലെസ്ബിയൻ ദമ്പകളാണ് ആദിലയും നൂറയും. വീട്ടുകാരില്‍ നിന്നും ശക്തമായ എതിര്‍പ്പുകള്‍ നേരിട്ടതിനെ തുടര്‍ന്ന് നിയമത്തിന്റെ സഹായത്തോടെ ഇപ്പോള്‍ രണ്ടുപേരും സമാധാനത്തോടെ സ്വാതന്ത്ര്യത്തോടെ ഒന്നിച്ചു ജീവിക്കുകയാണ്. കടന്നുവന്ന വഴികളില്‍ തങ്ങള്‍ നേരിട്ട വേട്ടയാടലുകളെ കുറിച്ച്‌ അടുത്തിടെ ഇരുവരും തുറന്നു പറഞ്ഞിരുന്നു.

ഇപ്പോള്‍ ഞങ്ങളുടെ ജീവിതം ഹാപ്പിയാണ്. രണ്ടാള്‍ക്കും ജോലിയുണ്ട്. ഇടയ്ക്ക് ഔട്ടിങ് പോകും. ഒരുമിച്ചിരിക്കുമ്പോള്‍, വീട്ടില്‍ തന്നെ സമയം ചെലവഴിക്കാനാണ് ഞങ്ങള്‍ക്കിഷ്ടം. പണ്ട് കിട്ടാത്ത ഒരുപാട് സ്വാതന്ത്ര്യം ഇപ്പോള്‍ കിട്ടുന്നുണ്ട്. ഞങ്ങളുടെ ലുക്കൊക്കെ മാറിയത് തന്നെ അതിനുദാഹരണമാണ്. മുന്‍പ് ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ പറ്റുമായിരുന്നില്ല. അതുപോലെ എപ്പോള്‍ വേണമെങ്കിലും പുറത്ത് പോകാം, ആരും തടഞ്ഞു വയ്ക്കുകയോ ചോദ്യം ചെയ്യുകോ ഇല്ല. ഫിനാന്‍ഷ്യലി സെറ്റില്‍ഡ് ആയതുകൊണ്ട് മാത്രമാണ് ആ സംഭവങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ക്ക് ഇത്ര ഹാപ്പിയായി കഴിയാന്‍ സാധിക്കുന്നത്.

ഞങ്ങള്‍ക്ക് ഹോര്‍മോണ്‍ പ്രശ്‌നങ്ങളൊന്നും ഇല്ല. പ്രേമത്തിന് കണ്ണും കാതുമില്ലെന്ന് പറയുന്നത് പോലെ ജെന്‍ഡറുമില്ല. പലര്‍ക്കും ഇതറിയില്ല. ഇത് വിദേശത്ത് മാത്രമുള്ളതാണെന്നും അല്ലാത്തവര്‍ക്കൊന്നും ഇങ്ങനെയില്ലെന്നുമൊക്കെയാണ് പലരും ധരിച്ച്‌ വെച്ചിരിക്കുന്നത്. അറിവില്ലായ്മ കൊണ്ടാണ്. അതുകൊണ്ട് പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല. പിന്നെ സെക്സിന്റെ ദാരിദ്ര്യമാണ് പലര്‍ക്കും. അത് ഞങ്ങളുടെ കമന്റ് ബോക്‌സില്‍ നിന്നൊക്കെ മനസ്സിലാക്കാം. നിങ്ങള്‍ രണ്ട് പേരെയും ഞാന്‍ സ്വീകരിച്ചോളാം എന്നൊക്കെ പറഞ്ഞ് ചിലര്‍ വരാറുണ്ട്. ആണ്‍ തുണ ഇല്ലാതെ ഞങ്ങള്‍ ബുദ്ധിമുട്ടുന്നെന്നാണ് അവരുടെ വിചാരം. എങ്ങനെയാണ് സെക്സ് ചെയ്യുന്നത് എന്നുള്ള ചോദ്യങ്ങളുമായിട്ടും പലരും വരാറുണ്ട്.

The post പ്രേമത്തിന് കണ്ണും കാതും മാത്രമല്ല ജെന്‍ഡറുമില്ല, ആളുകളുടെ ലൈംഗിക ദാരിദ്ര്യം കമന്റ് ബോക്സില്‍ കാണാം, ആണ്‍ തുണ ഇല്ലാതെ ഞങ്ങള്‍ ബുദ്ധിമുട്ടുന്നെന്നാണ് അവരുടെ വിചാരം, ആദിലയും നൂറയും appeared first on Viral Max Media.



from Mallu Articles https://ift.tt/rkDwZ7V
via IFTTT
Previous Post Next Post