കല്ല്യാണം കഴിഞ്ഞിട്ട് പത്ത് വര്‍ഷമായി. ഇപ്പോഴും ഞാന്‍ വീട്ടിലുണ്ടെങ്കില്‍ രാവിലെ തൊട്ട് ഇവള്‍ എന്നേയും കെട്ടിപിടിച്ച് കിടക്കും, അഖിൽ മാരാർ

ബിഗ് ബോസ് മലയാളം സീസൺ അഞ്ചിന്റെ വിജയിയാണ് അഖിൽ മാരാർ. ഹൗസിൽ നിന്ന് പുറത്തിറങ്ങിയ താരത്തിന് ​ഗംഭീര സ്വീകരണമാണ് ലഭിക്കുന്നത്. ആദ്യ ആഴ്ച മുതൽ താനൊരു ബിഗ് ബോസ് മെറ്റീരിയൽ ആണെന്ന് തെളിയിച്ച ആളാണ് അഖിലെന്നും അതിനുള്ള അംഗീകാരം ആണ് ഇപ്പോൾ ലഭിച്ചിരിക്കുന്നതെന്നുമാണ് ആരാധകർ പറയുന്നത്. ഇന്നും സോഷ്യൽ മീഡിയയിലൂടെ തന്റെ ഫാൻസിന് മുന്നിൽ അദ്ദേഹം വിശേഷങ്ങൾ പങ്കിടാറുണ്ട്. സീസൺ ഫൈവിന്റെ വിജയി ആയിരുന്ന അഖിൽ ഹൗസിലേക്ക് പ്രവേശിച്ചപ്പോൾ ഹേറ്റേഴ്സായിരുന്നു കൂടുതൽ. എന്നാൽ ഇന്ന് സ്ഥിതി മാറി.

ഭാര്യയെ തല്ലിയിരുന്നുവെന്ന് ബിഗ് ബോസില്‍ വെച്ച് അഖില്‍ വെളിപ്പെടുത്തിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി ഇങ്ങനെ’യഥാര്‍ത്ഥ കുടുംബം നയിക്കുന്നവരും, കുടുംബത്തിന്റെ സന്തോഷം അനുഭവിക്കുന്നവരും വിമര്‍ശിക്കില്ല. ഡിവോഴ്‌സ് ആയവരൊക്കെയാണ് പറയുക. അവര്‍ക്ക് കുടുംബത്തില്‍ നിന്നും നല്ല അനുഭവം ഉണ്ടായിട്ടുണ്ടാകില്ല. അവര്‍ക്ക് കിട്ടിയത് ഇതാണ്, അതുകൊണ്ട് മറ്റുള്ളവര്‍ക്കും അതേ അനുഭവമാകും എന്ന് കരുതി മറ്റുള്ള കുടുംബങ്ങളെ കൂടി നശിപ്പിക്കണം എന്ന് ആലോചിക്കുന്നവരാണ്. വഴക്കും അടിയുമൊക്കെ ഉണ്ടായാലും പരസ്പരം മനസിലാക്കുകയെന്നതാണ് പ്രധാനം. !ഞങ്ങള്‍ വഴക്ക് കൂടുമ്പോള്‍ പരസ്പരം ദ്രോഹിക്കാറുണ്ട്’, അഖില്‍ പറഞ്ഞു.

‘ഞങ്ങള്‍ വാലന്റൈന്‍സ് ഡേ ആഘോഷിക്കാറൊന്നുമില്ല. കല്ല്യാണം കഴിഞ്ഞിട്ട് പത്ത് വര്‍ഷമായി. ഇപ്പോഴും ഞാന്‍ വീട്ടിലുണ്ടെങ്കില്‍ രാവിലെ തൊട്ട് ഇവള്‍ എന്നേയും കെട്ടിപിടിച്ച് കിടക്കും. കാണിക്കാന്‍ വേണ്ടി കാണിക്കുകയല്ല. എന്നെ പേടിച്ചിട്ടാണ് ലക്ഷ്മി പലതും പറയുന്നതൊക്കെ എന്നാണ് ഇവളുടെ അടുത്ത കൂട്ടുകാരികള്‍ പോലും കരുതിയത്. അവരെല്ലാം ഇപ്പോള്‍ ഡിവോഴ്‌സിന്റെ വക്കിലാണ്.

The post കല്ല്യാണം കഴിഞ്ഞിട്ട് പത്ത് വര്‍ഷമായി. ഇപ്പോഴും ഞാന്‍ വീട്ടിലുണ്ടെങ്കില്‍ രാവിലെ തൊട്ട് ഇവള്‍ എന്നേയും കെട്ടിപിടിച്ച് കിടക്കും, അഖിൽ മാരാർ appeared first on Viral Max Media.



from Mallu Articles https://ift.tt/W2aCDuy
via IFTTT
Previous Post Next Post