ആരതി പൊടി റോബിൻ രാധാകൃഷ്ണനെ അൺഫോളോ ചെയ്തു, കണ്ടുപിടിത്തവുമായി സോഷ്യൽ മീഡിയ

ആരതി പൊടിയും റോബിൻ രാധാകൃഷ്ണനും ജീവിതത്തിൽ ഒന്നിക്കാനായി പ്രഖ്യാപിച്ച അവരുടെ വിവാഹത്തീയതി വരെ ഇനി മൂന്നു മാസങ്ങൾ കൂടിയേ ബാക്കിയുള്ളൂ. കാര്യങ്ങൾ ഇത്രയും അടുത്തെത്തിയ ഈ വേളയിൽ വീണ്ടും ചില കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറുന്നു. പൊടി ഇപ്പോൾ റോബിൻ രാധാകൃഷ്ണനെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നില്ല. ഇക്കാര്യം ആരാധകർ കണ്ടെത്താൻ അധികം വൈകിയതുമില്ല

വിവാഹ നിശ്ചയത്തിന്റെ ഒന്നാം വാർഷികത്തിലാണ് റോബിനും ആരതിയും ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ വിവാഹം എന്നാണ് എന്ന കാര്യം അവരുടെ എണ്ണിയാൽ ഒടുങ്ങാത്ത ആരാധകർക്ക് മുന്നിൽ അവതരിപ്പിച്ചത്. മലയാളം ബിഗ് ബോസ് ഷോയിലൂടെയാണ് റോബിൻ രാധാകൃഷ്ണൻ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയത്

ബിഗ് ബോസ് വീട്ടിനുള്ളിൽ നിന്നും റോബിൻ പ്രണയം കണ്ടെത്തും എന്ന് പ്രതീക്ഷ ഉണ്ടായിരുന്നുവെങ്കിലും അതെല്ലാം തകിടം മറിച്ചാണ് ബിഗ് ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ആരതി പൊടിയുമായി പ്രണയമാണെന്ന വിവരം റോബിൻ രാധാകൃഷ്ണൻ പ്രഖ്യാപിച്ചത്.

ഫാഷൻ ഡിസൈനറായ ആരതി പൊടിയെ ഡോക്ടർ റോബിൻ രാധാകൃഷ്ണൻ ഈ വരുന്ന ജൂൺ മാസം 26ന് വിവാഹം ചെയ്യും എന്നാണ് വിവരം. വിവാഹം എവിടെവച്ചാകും നടക്കുക എന്ന വിവരം പരസ്യമാക്കിയിട്ടില്ല

The post ആരതി പൊടി റോബിൻ രാധാകൃഷ്ണനെ അൺഫോളോ ചെയ്തു, കണ്ടുപിടിത്തവുമായി സോഷ്യൽ മീഡിയ appeared first on Viral Max Media.



from Mallu Articles https://ift.tt/niZX13G
via IFTTT
Previous Post Next Post