ചുവപ്പിൽ ഹോട്ട് ലുക്കിലെത്തി ലക്ഷ്മി റായ്, ആരെയും മോഹിപ്പിക്കുന്ന ചിത്രങ്ങൾ കാണാം

തെന്നിന്ത്യൻ സിനിമയിലെ താരസുന്ദരിയാണ് ലക്ഷ്മി റായ്. ബി​ഗ് സ്ക്രീനിൽ എത്തുന്നതിന് മുൻപ് പരസ്യങ്ങളിൽ മോഡലായി എത്തിയ ലക്ഷ്മി മലയാളികൾക്കും പ്രിയപ്പെട്ട താരമാണ്. മോഹൻലാൽ, മമ്മൂട്ടി ഉൾപ്പടെയുള്ള മുൻനിര താരങ്ങൾക്കൊപ്പം അഭിനയിച്ച് ശ്രദ്ധനേടിയ ലക്ഷ്മി റായിയുടെ പുത്തൻ ലുക്കാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധപിടിച്ചു പറ്റുന്നത്.

ഹോട്ട് ലുക്കിലെത്തിയിരിക്കുകയാണ് ലക്ഷ്മി റായി. റെഡ് ഡ്രസ്സിലാണ് താരം ഇത്തവണ എത്തിയത്. താരം സാമൂഹിക മാധ്യമങ്ങളിൽ പങ്ക് വെച്ച ചിത്രങ്ങൾ വൈറലാണ്.

2005ൽ ‘കർക കസദര’ എന്ന തമിഴ് ചിത്രത്തിലൂടെ ആണ് ലക്ഷ്മി റായ് ബി​ഗ് സ്ക്രീനിൽ എത്തുന്നത്. ശേഷം ധർമപുരി, നെഞ്ചൈ തൊടു തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. അണ്ണൻ തമ്പി, ടു ഹരിഹർ നഗർ , ചട്ടമ്പിനാട്, ഇവിടം സ്വർഗ്ഗമാണ്, പരുന്ത്, മേക്കപ്പ് മാൻ, അറബീം ഒട്ടകോം പി. മാധവൻ നായരും, പ്രിവ്യു, ആറു സുന്ദരിമാരുടെ കഥ എന്നീ ചിത്രങ്ങളിലൂടെ മലയാള ചലച്ചിത്ര രംഗത്ത് മുൻനിര നായികയായി നടി ചുവടുറപ്പിച്ചിരുന്നു.

മമ്മൂട്ടിക്കൊപ്പം അണ്ണൻതമ്പി, ചട്ടമ്പിനാട്‌ തുടങ്ങിയ ചിത്രങ്ങളിലും മോഹൻലാലിനൊപ്പം റോക്ക്‌ ആൻഡ്‌ റോൾ, ക്രിസ്‌ത്യൻ ബ്രദേഴ്‌സ്‌, കാസനോവ തുടങ്ങിയ ചിത്രങ്ങളിലും ആണ് ലക്ഷ്മി റായ് അഭിനയിച്ചത്.

The post ചുവപ്പിൽ ഹോട്ട് ലുക്കിലെത്തി ലക്ഷ്മി റായ്, ആരെയും മോഹിപ്പിക്കുന്ന ചിത്രങ്ങൾ കാണാം appeared first on Viral Max Media.



from Mallu Articles https://ift.tt/JyOMvk5
via IFTTT
Previous Post Next Post