മകൾക്ക് പ്രണയമില്ല, ഞങ്ങൾ നല്ല കൂട്ടുകാർ, എന്തുണ്ടെങ്കിലും എന്നോട് പറയും, കുടുംബത്തെക്കുറിച്ചും മക്കളെക്കുറിച്ചും നിത്യ ദാസ്

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നിത്യ ദാസ്. വിവാഹ ശേഷം ബ്രേക്ക് എടുത്തെങ്കിലും നിരവധി ആരാധകരാണ് നടിക്കുള്ളത്. സോഷ്യൽ മീഡിയയിൽ നിത്യയുടെയും മകളുടെയും ഡാൻസ് വീഡിയോകളൊക്കെ വൈറലാണ്. പറക്കും തളികയിലെ ബസന്തി എന്ന കഥാപാത്രത്തെമാണ് നിത്യയുടെ കരിയർ മാറ്റിമറിച്ചത്. പറക്കും തളികയ്ക്ക് ശേഷം നിരവധി ചിത്രങ്ങളിൽ നിത്യ അഭിനയിച്ചെങ്കിലും മലയാളികളുടെ മനസ്സിൽ നിത്യ എന്നും ഈ പറക്കും തളികയിലെ നായികയാണ്. ആദ്യ സിനിമയുടെ പേരിൽ എന്നും അറിയപ്പെടുന്ന ചുരുക്കം ചിലരിൽ ഒരാളാണ് നിത്യ ദാസ്. എന്നാൽ വിവാഹത്തിന് ശേഷം സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയിരുന്നു.

പതിനാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം നിത്യ ദാസ് അഭിനയിച്ച പള്ളിമണി എന്ന സിനിമ തിയേറ്ററിലെത്തി. മക്കൾക്കൊപ്പം പോയാണ് താൻ പള്ളിമണി എന്ന സിനിമ കണ്ടത് എന്ന് നിത്യ പറയുന്നു. മകനായാലും മകളായാലും എനിക്ക് വളരെ അധികം സപ്പോർട്ട് ആണ്. ഭർത്താവും അതെ. പക്ഷെ സിനിമ കാണാൻ അദ്ദേഹം ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നില്ല. ഫ്‌ളൈ കഴിഞ്ഞ് വന്നതിനാൽ പിന്നീട് എന്റെ അച്ഛനൊപ്പം പോയി പടം കാണുകയായിരുന്നു.

സംസാരിക്കുന്ന കൂട്ടത്തിലാണ് ഞങ്ങൾ വാലന്റൈൻസ് ഡേ ആഘോഷിക്കാറില്ല എന്ന് നിത്യ വെളിപ്പെടുത്തിയത്. അതിന് രണ്ട് കാരണങ്ങളാണ്. ഒന്ന്, എന്റെ ഭർത്താവ് അത്രമാത്രം റൊമാന്റിക് അല്ല. രണ്ടാമത്തെ കാര്യം വാലന്റൈനിന്റെ കഥ ഞാൻ മനസ്സിലാക്കിയയിടത്തോളം അതൊരു അവിഹിത ബന്ധത്തിന്റെ കഥയാണ്. അത് അറിഞ്ഞാൽ വാലന്റൈൻസ് ഡേ ആഘോഷിക്കാൻ പറ്റില്ല. എന്ന് കരുതി ഞാൻ പ്രണയത്തിനോ പ്രണയ ദിനത്തിനോ എതിരല്ല.

മകൾക്ക് പ്രണയം വല്ലതും ഉണ്ടാവുമോ, അവൾ ആഘോഷിച്ചു കാണുമോ എന്ന് ചോദിച്ചപ്പോൾ വളരെ കൂളായിട്ടാണ് നിത്യ പ്രതികരിച്ചത്. എന്റെ അറിവിൽ ഇതുവരെ അങ്ങിനെ ഒന്നില്ല. ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. എന്തുണ്ടെങ്കിലും അവൾ എന്നോട് പറയാറുണ്ട്. സ്‌കൂളിലെ കാര്യങ്ങൾ എല്ലാം ഞാൻ ചോദിച്ച് അറിയാറുണ്ട്.

മകളുടെ ഇൻസ്റ്റഗ്രാം എല്ലാം ഞാൻ നോക്കാറുണ്ട് എന്നും നിത്യ പറയുന്നു. സ്വന്തമായി ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാന്റിൽ ചെയ്യാനുള്ള അവസരം ഒന്നും അവൾക്ക് ഞങ്ങൾ കൊടുത്തിട്ടില്ല. ഞാൻ മാത്രമല്ല, ഹസ്ബന്റും അവളുടെ ഇൻസ്റ്റഗ്രാം ചെക്ക് ചെയ്യാറുണ്ട്. പക്ഷെ എന്റെ മകൾ അത്ര വലിയ സാധുവാണ് എന്നൊന്നും ഞാൻ പറയില്ല.

പിന്നെ അമ്മയായ എന്നെ പറ്റിക്കണം എന്ന് ഉണ്ടെങ്കിൽ അവൾ അത്രയും ബ്രില്യന്റ് ആയിരിക്കണം. ഈ പ്രായത്തിൽ എന്തൊക്കെ നടക്കും എന്ന് എനിക്ക് അത്യാവശ്യം അറിയാവുന്നത് കൊണ്ടും, ഈ പ്രായത്തിലൊക്കെ ഇതെല്ലാം കഴിഞ്ഞ് വന്ന ആള് എന്ന നിലയിലും, കുറച്ചധികം തരികിടക്കളി എനിക്കുള്ളത് കൊണ്ടും എന്നെ പറ്റിക്കാൻ അവൾക്ക് പ്രയാസമായിരിയ്ക്കും എന്ന് ഞാൻ കരുതുന്നു. എനിക്ക് അറിയില്ല, അതിലും ബുദ്ധി അവൾക്ക് ഉണ്ടെങ്കിൽ പിടിക്കാൻ പറ്റില്ല. ഇപ്പോൾ പാവം കൊച്ചാണ്- നിത്യ പറഞ്ഞു

The post മകൾക്ക് പ്രണയമില്ല, ഞങ്ങൾ നല്ല കൂട്ടുകാർ, എന്തുണ്ടെങ്കിലും എന്നോട് പറയും, കുടുംബത്തെക്കുറിച്ചും മക്കളെക്കുറിച്ചും നിത്യ ദാസ് appeared first on Mallu Talks.



from Mallu Articles https://ift.tt/OKiu2F6
via IFTTT
Previous Post Next Post